ഡ്രൈവിംഗിനിടയിൽ ഹൃദയാഘാതം: ഓട്ടോ റിക്ഷ കാറിലിടിച്ചു; നീലേശ്വരത്തെ സി ഐ ‌ടി യു നേതാവിന് ദാരുണാന്ത്യം

കാസർകോട്: ഡ്രൈവിംഗിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണെന്നു പറയുന്നു, നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോ റിക്ഷയിടിച്ച് സി ഐ ടി യു നേതാവായ ഡ്രൈവർ മരിച്ചു. നീലേശ്വരം മാർക്കറ്റ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറും കൊട്രച്ചാൽ സ്വദേശിയുമായ ഗോപാലൻ (60)ആണ് മരിച്ചത്. ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മറ്റി അംഗമാണ്.ബുധനാഴ്‌ച രാവിലെ നീലേശ്വരം, പേരോൽ മിൽമ ഷോപ്പിന് സമീപമാണ് അപകടം. ഭാര്യ ഉൾപ്പെടെയുള്ള നാലു മത്സ്യ വിൽപ്പനക്കാരുമായി ചോയ്യങ്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ഗോപാലൻ. പേരോലിൽ എത്തിയപ്പോൾ നെഞ്ചുവേദന […]

ഡ്രൈവിംഗിനിടയിൽ ഹൃദയാഘാതം: ഓട്ടോ റിക്ഷ കാറിലിടിച്ചു; നീലേശ്വരത്തെ സി ഐ ‌ടി യു നേതാവിന് ദാരുണാന്ത്യം Read More »

നായന്മാർമൂല ദേശീയപാതയിൽ സ്‌കൂട്ടറിൽ കാറിടിച്ച് അപകടം; പെർള, വാണിനഗർ സ്വദേശിക്ക് ഗുരുതരം

കാസർകോട്: ദേശീയപാതയിലെ നായന്മാർമൂലയിൽ വാഹനാപകടം. സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എൻമകജെ, പഞ്ചായത്തിലെ പെർള, വാണിനഗറിലെ വിശ്വനാഥ (50)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച രാവിലെ 8.30 മണിയോടെ നായന്മാർമൂല അടിപ്പാതയ്ക്ക് മുകളിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി.

നായന്മാർമൂല ദേശീയപാതയിൽ സ്‌കൂട്ടറിൽ കാറിടിച്ച് അപകടം; പെർള, വാണിനഗർ സ്വദേശിക്ക് ഗുരുതരം Read More »

രാജീവിന്റെ മരണം കാട്ടാന ആക്രമണത്തിൽ; നട്ടെല്ലിനും ഇടുപ്പെല്ലിനും ക്ഷതം, ആന്തരിക രക്തസ്രാവം മരണകാരണമായി

വയനാട്: വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ രാജീവ് മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ രാജീവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. നട്ടെല്ലിനും ഇടുപ്പെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം മരണകാരണമായെന്നും കണ്ടെത്തൽ.ബത്തേരി വടക്കനാട് സ്വദേശിയായ രജീവിനെ ഇന്നലെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീണുകിടക്കുന്ന നിലയിൽ പറമ്പിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിന് പുറത്ത് പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനിലാൽ

രാജീവിന്റെ മരണം കാട്ടാന ആക്രമണത്തിൽ; നട്ടെല്ലിനും ഇടുപ്പെല്ലിനും ക്ഷതം, ആന്തരിക രക്തസ്രാവം മരണകാരണമായി Read More »

ദ്വാരപാലക ശിൽപക്കേസിലും ജാമ്യം; എ പത്മകുമാർ പുറത്തേയ്ക്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശിൽപക്കേസിൽ സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ പത്മകുമാർ ഉടൻ ജയിൽ മോചിതനാകും. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാർ. 2025 നവംബർ 20നായിരുന്നു പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

ദ്വാരപാലക ശിൽപക്കേസിലും ജാമ്യം; എ പത്മകുമാർ പുറത്തേയ്ക്ക് Read More »

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലകയിൽ കൂടി ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറും ജയിൽമോചിതനാകും. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റി അടക്കം 5 പേർക്ക്

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും Read More »

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവറെ പുറത്തെടുത്തു

ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി പുറത്തെടുത്തു. പള്ളിയിൽ അപകടം നടന്ന സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം. അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് ഡ്രൈവറെ ലോറിക്കുള്ളിൽ നിന്ന് പുറത്തെടുത്തത്.

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവറെ പുറത്തെടുത്തു Read More »

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; KSU പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റതിന് പിന്നാലെ രജിസ്റ്റർ ചെയ്‌ത വധശ്രമക്കേസിൽ കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, ബിതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ എന്നിവർ റിമാൻഡിലാണ്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ, പരിക്കേൽപിക്കൽ, അപകടകരമായ ആയുധം

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; KSU പ്രവർത്തകർക്ക് ജാമ്യമില്ല Read More »

ആലപ്പുഴയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പതിനൊന്നാം മൈലിനു സമീപം പള്ളികവലയിലാണ് അപകടമുണ്ടായത്. തണ്ണീർമുക്കം മുട്ടത്തിപറമ്പ് വീഴാശ്ശേരികരി വേണുഗോപാലിൻ്റെ മകൻ നന്ദഗോപാൽ(22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ(24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആലപ്പുഴയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം Read More »

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിർക്കാനാണ് തീരുമാനം. 2019ൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More »

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരില്‍ അതീവ ജാഗ്രത

ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പത്തുജില്ലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ഇന്റര്‍നെറ്റിന്റെ വേഗത കുറയ്ക്കുകയും സ്‌കൂളുകളിലും കോളജുകളിലും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനഗറിലും ദോദയിലും അനന്ത്നാഗിലും മത സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമാണ്. വാഹനപരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടും ശ്രീനഗറില്‍ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമാസക്തമായ ആള്‍ക്കൂട്ടതിനുനേരെ ലാത്തിയും വീശി. മതനേതാക്കള്‍ ശ്രീനഗറിലും ദോഡയും അനന്ത്നാഗിലും പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ലക്നൗവിലും റായ്പുരിലും

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരില്‍ അതീവ ജാഗ്രത Read More »

Scroll to Top