ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല, 2 ജാമ്യ ഹർജികളും തള്ളി കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിൻ്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിൻ്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ […]

ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല, 2 ജാമ്യ ഹർജികളും തള്ളി കൊല്ലം വിജിലൻസ് കോടതി Read More »

ഡൽഹിയിൽ ഇന്ത്യൻ ഗില്ലി ദണ്ഡ ഓൾ ഇന്ത്യാ ഫെഡറേഷൻ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി

  ഇന്ത്യൻ ഗില്ലി-ദണ്ഡ ഫെഡറേഷന്റെ 2025-ലെ ഭരണഘടനയിലെ വ്യവസ്ഥകൾക്കനുസൃതമായി അതിന്റെ ജനറൽ ബോഡി യോഗം വിജയകരമായി നടന്നു. ഫെഡറേഷന്റെ പ്രസിഡന്റ്/ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംസ്ഥാന യൂണിറ്റുകളുടെ പ്രതിനിധികൾ, ട്രസ്റ്റി അംഗങ്ങൾ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ, 2025 മുതൽ 2029 വരെയുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇതിനിടയിൽ, ഉത്തർപ്രദേശിലെ ഹാപൂരിൽ താമസിക്കുന്ന ശ്രീമതി സോണി ഭാരത്, ഇന്ത്യൻ ഗില്ലി-ദണ്ഡ ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ,

ഡൽഹിയിൽ ഇന്ത്യൻ ഗില്ലി ദണ്ഡ ഓൾ ഇന്ത്യാ ഫെഡറേഷൻ ജനറൽ ബോഡി യോഗം നടന്നു. പുതിയ ഭാരവാഹികളായി Read More »

മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ

തിരുവനന്തപുരം: മൂന്ന് മാസത്തിൽ ഒരിക്കൽ നൽകിയിരുന്ന മണ്ണെണ്ണ റേഷൻ കടകൾ വഴി ഒരുമാസം കൊണ്ട് വിറ്റഴിക്കാൻ തീരുമാനം. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഒരു മാസം കൊണ്ട് മണ്ണെണ്ണ വിറ്റഴിക്കാൻ തീരുമാനിച്ചത്. വൈദ്യുതിയുള്ള വീട്ടുകാർക്ക് റേഷൻ കടകൾ വഴി ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതിയില്ലാത്തവർക്ക് നാല് ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക.2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാംപാദത്തിൽ അനുവദിച്ച മണ്ണെണ്ണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വാങ്ങിയവർക്കും വാങ്ങാത്തവർക്കും നൽകും. ഓരോ താലൂക്കിലും ലഭ്യമായ മണ്ണെണ്ണയുടെ കണക്കിനനുസരിച്ചായിരിക്കും ഇത്. മാർച്ച്

മൂന്ന് മാസത്തെ മണ്ണെണ്ണ ഒരുമാസം കൊണ്ട് വിറ്റുതീർക്കും; വൈദ്യുതി ഇല്ലാത്തവർക്ക് 4 ലിറ്റർ, ഉള്ളവർക്ക് ഒരു ലിറ്റർ Read More »

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 60 ദിവസം; മൂന്ന് വർഷങ്ങൾക്ക് ശേഷം അധ്യാപകൻ കുറ്റവിമുക്തനെന്ന് കണ്ടെത്തി കോടതി

കാസർകോട്: പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വർഷങ്ങൾക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി. തെക്കിൻ സ്വദേശി ഗണേശനെയാണ് ഹോസ്‌ദുർഗ് പോക്സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. പൊലീസ് ശരിയായി അന്വേഷിക്കാതെ രജിസ്റ്റർ ചെയ്‌ത കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു.പരവനടുക്കം മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്കൂ‌ളിലെ പ്രധാനാധ്യാപകനായിരുന്നു ഗണേശൻ. മൂന്ന് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗണേശനെതിരായ കേസ്. സ്‌കൂളിലെ ഫണ്ടിൽ അഴിമതിയുണ്ടെന്ന് ഗണേശൻ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കുട്ടികളെ

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 60 ദിവസം; മൂന്ന് വർഷങ്ങൾക്ക് ശേഷം അധ്യാപകൻ കുറ്റവിമുക്തനെന്ന് കണ്ടെത്തി കോടതി Read More »

ഒരു വർഷം കൂടി പൊലീസ് തലപ്പത്ത്; റവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിന്റെറെ കാലാവധി നീട്ടി ഉത്തരവിറങ്ങി. 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. ഡിജിപി സ്ഥാനത്തെ കാലാവധി രണ്ട് വർഷമായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് തീരുമാനം. ഈ വർഷം ജൂൺ 30 ന് റവാഡ വിരമിക്കേണ്ടിയിരുന്നു. ഇതാണ് നീട്ടിയത്. 2025 ജൂലൈ ഒന്നിനാണ് സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് പുതിയ പൊലീസ് മേധാവിയായി എത്തിയത്. 1991

ഒരു വർഷം കൂടി പൊലീസ് തലപ്പത്ത്; റവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി നീട്ടി ഉത്തരവിറങ്ങി Read More »

നിരന്തരം തെറിവിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള പക, വയോധികയെ കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

കോഴിക്കോട്: വയോധികയെ അയൽവാസിയായ യുവാവ് കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര അറക്കൽ മാളിയേക്കൽ സ്വദേശി പറമ്പിൽ പുഷ്പ(73)യെയാണ് അയൽവാസിയായ ശ്രീജിത്ത്(43) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്‌പ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. തലയിൽ വെട്ട് കൊണ്ട് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ്

നിരന്തരം തെറിവിളിക്കുന്നത് ചോദ്യം ചെയ്തതിലുള്ള പക, വയോധികയെ കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് Read More »

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി ഒളിവിൽ തുടരുന്നു, അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ തുടരുന്നു. പരുത്തിപ്പള്ളി വനം വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് വെള്ളനാട് ശശി ഒളിവിൽ പോയത്. കേസിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ പഞ്ചായത്തിൽ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം ഒളിവിൽ പോയ വെള്ളനാട് ശശിയെ ഇതുവരെ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഫെബ്രുവരി 28 മുതൽ അദ്ദേഹം പങ്കെടുക്കേണ്ട പരിപാടികളിലും എത്തിയിട്ടില്ല. ശശിയുടെ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി ഒളിവിൽ തുടരുന്നു, അന്വേഷണം ഊർജിതമാക്കി വനം വകുപ്പ് Read More »

ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിർജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.നാളെയാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുക. ജനലക്ഷങ്ങളാണ് നാളെ

ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം Read More »

കേരളത്തിൻ്റെ ഹെൽപ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യർത്ഥനകൾ

തിരുവനന്തപുരം: ഇറാൻ, ഇസ്രയേൽ പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നീ മേഖലകളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരം കേരളീയർക്കായി സജ്ജീകരിച്ച ഹെൽപ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യർത്ഥനകൾ. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണമാണ് ഹെൽപ് ലൈൻ സജ്ജീകരിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്ഡെസ്‌ക് നമ്പരുകളിൽ ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ വന്ന കോളുകളുടെ കണക്കാണിത്.വിദേശത്തുനിന്ന് 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ്ഡെസ്ക്‌കിൽ ബന്ധപ്പെട്ടു. ഇന്ത്യ-353, യുഎഇ-78,

കേരളത്തിൻ്റെ ഹെൽപ് ലൈനിലേക്ക് ഇതുവരെ എത്തിയത് 541 സഹായ അഭ്യർത്ഥനകൾ Read More »

സംവിധായകൻ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ സംവിധായകൻ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് കേസ്. ഞായറാഴ്‌ചയാണ് കേസെടുത്തത്. 2022 ൽ യുവതിയുടെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്ളാറ്റിൽ വെച്ചായിരുന്നു പരാതിക്കാസ്പ‌പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി. ‘മഞ്ഞുമ്മൽ ബോയ്‌സ്, ജാൻ എ മൻ സിനിമകളുടെ സംവിധായകനാണ് ചിദംബരം.

സംവിധായകൻ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ് Read More »

Scroll to Top