സംവിധായകൻ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ സംവിധായകൻ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് കേസ്. ഞായറാഴ്‌ചയാണ് കേസെടുത്തത്.
2022 ൽ യുവതിയുടെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്ളാറ്റിൽ വെച്ചായിരുന്നു പരാതിക്കാസ്പ‌പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി.
‘മഞ്ഞുമ്മൽ ബോയ്‌സ്, ജാൻ എ മൻ സിനിമകളുടെ സംവിധായകനാണ് ചിദംബരം. ജാൻ എ മൻ സംവിധാനം ചെയ്യുന്നതിന് മുമ്പ് കമ്മട്ടിപ്പാടം, ഈട തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top