ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിർജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.നാളെയാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുക. ജനലക്ഷങ്ങളാണ് നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി തലസ്ഥാനത്തേക്ക് എത്തുക. നാളെ രാവില 9.15ന് പൊങ്കാല ആഘോഷങ്ങൾ ആരംഭിക്കും. ക്ഷേത്ര പരിസരത്ത് പൊങ്കാലയിടുന്നതിനായി കൂടുതൽ സ്ഥല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവർ ഹരിത ചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നും നിർദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top