മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശി ഒളിവിൽ തുടരുന്നു, അന്വേഷണം ഊർജിതമാക്കി വനം വകുപ്പ്

തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ തുടരുന്നു. പരുത്തിപ്പള്ളി വനം വകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് വെള്ളനാട് ശശി ഒളിവിൽ പോയത്. കേസിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ പഞ്ചായത്തിൽ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം ഒളിവിൽ പോയ വെള്ളനാട് ശശിയെ ഇതുവരെ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഫെബ്രുവരി 28 മുതൽ അദ്ദേഹം പങ്കെടുക്കേണ്ട പരിപാടികളിലും എത്തിയിട്ടില്ല. ശശിയുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് അധികൃതർ അറിയിച്ചു. ശശിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് വനം വകുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top