വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. സുന്ദരൻ എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സുന്ദരൻ കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്. പരിക്കേറ്റ സുന്ദരനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ആറളം സ്വദേശി അനീഷാണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തേക്കിറങ്ങിയ […]

വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി; തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം Read More »

പരപ്പയില്‍ ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തായ്യന്നൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട ബാനം കോട്ടപ്പാറ ഒറവങ്കരയിലെ പത്മിനി അമ്മയുടെ മൃതദേഹവുമായി വന്ന മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

പരപ്പയില്‍ ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിച്ച് ഒരാള്‍ക്ക് പരിക്ക് Read More »

യുവ സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പുറത്തിറങ്ങാനിരിക്കെയുള്ള മരണത്തിൽ നടുങ്ങി താരങ്ങൾ

കോഴിക്കോട്: യുവ സംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം കോട്ടക്കൽ പെരുമണ്ണ കഞ്ഞിക്കുഴിങ്ങര സ്വദേശിയാണ്. കിഴക്കേപുരക്കൽ നാരായണൻ-സുധ ദമ്പതികളുടെ മകനാണ്. നടൻ ഇർഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് നിതീഷിൻ്റെ അപ്രതീക്ഷിത മരണം. സിനിമയുടെ റിലീസിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്. നിതീഷിൻ്റെ മരണത്തിൻ്റെ ഞെട്ടലിലാണ് താരങ്ങൾ. സിനിമയ്ക്ക് പുറമെ രാഷ്ട്രീയ രംഗത്തും നിതീഷ് സജീവമായിരുന്നു. സി.പി.എം പെരുമണ്ണ മോസ്കോ ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ

യുവ സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പുറത്തിറങ്ങാനിരിക്കെയുള്ള മരണത്തിൽ നടുങ്ങി താരങ്ങൾ Read More »

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും

കണ്ണൂർ: കെ.എസ്.ഇ.ബി ആർ.ഡി.എസ്.എസ് (RDSS) പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (01-03-2026, ഞായറാഴ്ച) കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.സമയം: രാവിലെ 11 മണി മുതൽ ഉച്ചയ്ക്‌ക് 3 മണി വരെ. കാരണം: കാഞ്ഞിരോട് മുതൽ പാപ്പിനിശേരി വരെയുള്ള 33 കെ.വി ലൈനിൽ ഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലും, ഇതിൻ്റെ ഭാഗമായി 220 കെ.വി അഴീക്കോട് – കാഞ്ഞിരോട്, ഓർക്കാട്ടേരി –

കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും Read More »

യുദ്ധം തുടങ്ങി; പിന്നാലെ കുതിച്ച് കയറി സ്വർണവില: ഇന്ന് ഇതുവരെ കൂടിയത് 5240 രൂപ

ഫെബ്രുവരി മാസത്തെ അവസാന ദിവസമായ ഇന്ന് സ്വർണവില കുതിക്കുകയാണ്. രാവിലെ 2320 രൂപ കൂടിയ വില ഉച്ചയ്ക്ക് ശേഷം 2,920 രൂപ ഉയർന്നു. ഇത്രയും രൂപ ഒറ്റയടിക്ക് കൂടിയ ദിവസം അടുത്തൊന്നും ഉണ്ടായിട്ടില്ല. രാജ്യാന്തര വപണിയിലും സ്വർണവിലയിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ക്രൂഡ് ഓയിൽ വിലയുടെ വർധനവും സ്വർണവിലയുടെ കയറ്റത്തിന് കാരണമാണ്. ഇന്ന് ഉച്ചകഴിഞ്ഞുള്ള സ്വർണവില ഇങ്ങനെ കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരുപവൻ സ്വർണത്തിന് 1,23,720 രൂപയാണ് വിപണി

യുദ്ധം തുടങ്ങി; പിന്നാലെ കുതിച്ച് കയറി സ്വർണവില: ഇന്ന് ഇതുവരെ കൂടിയത് 5240 രൂപ Read More »

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി. മാർച്ച് ആറിന് നടക്കാനിരുന്ന സന്ദർശനമാണ് മാറ്റിയത്. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടേത് ഉൾപ്പെടെ മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും.അതേസമയം രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ എത്തും. രാത്രി 9ന് സ്ഥലത്തെത്തുന്ന നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ തന്നെ

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും Read More »

കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ ബർണശ്ശേരിയിലെ പൊതു ശൗചാലയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്ന് സ്വദേശി അജ്‌നാസ് ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

കണ്ണൂരിൽ പൊതു ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Read More »

കണ്ണൂരിൽ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാർക്കെതിരെ കോടതിയിൽ പോകുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ചതിൻ്റെ പേരിൽ കെ.എസ്. യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലിസുകാർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. പോലിസ് കംപ്ലെയിൻ്റ് അതോറിട്ടിയിലും പരാതി നൽകും. വധ ശ്രമ കേസ് കെട്ടി ചമച്ച പൊലീസുകാരെ വെറുതെ വിടില്ല. കള്ളക്കേസിന് മൊഴിനൽകിയ ഗൺമാനെതിരെയും പരാതി നൽകും. കൊല്ലടാ കൊല്ലട എന്ന് പറഞ്ഞാണ് മന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് മൊഴിയിൽ പറയുന്നത്. ‘ഇതാര് കേട്ടു. ദൃശ്യമാധ്യമപ്രവർത്തകർ അടുത്തില്ലേ. അദ്ദേഹം ചോദിച്ചു.

കണ്ണൂരിൽ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാർക്കെതിരെ കോടതിയിൽ പോകുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് Read More »

തലശ്ശേരി ജഗന്നാഥക്ഷേത്ര മഹോത്സവം ഇന്നു മുതൽ

തലശേരി: ജഗന്നാഥക്ഷേത്ര മഹോത്സവ ത്തിനൊരുങ്ങി തലശേരിയും പരിസരഗ്രാമങ്ങളും. ശനി രാത്രി 10.55ന് തന്ത്രി കൊടിയേറ്റുന്നതോടെ ഒരാഴ്ച‌ നീളുന്ന ഉത്സവം തുടങ്ങും. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ആയിരങ്ങൾ ഒത്തുചേരുന്നതാണ് ജഗന്നാഥക്ഷേത്ര ഉത്സവം. കൊടിയേറ്റത്തിന് പിന്നാലെ കരിമരുന്ന് പ്രയോഗവുമുണ്ടാ വും. രാത്രി 11.45ന് എഴുന്നള്ളത്ത് ഉത്സവത്തിന് മുന്നോടിയായി ചന്തകളും ആകാശത്തൊട്ടി ലും സ്ഥാപിച്ചു. ദേശാഭിമാനി ബുക്ക് ഹൗസും ഞായറാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. സാംസ്കാരിക സമ്മേളനം ഞായർ വൈകിട്ട് 6.30ന് സ്പീക്കർഎ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന്

തലശ്ശേരി ജഗന്നാഥക്ഷേത്ര മഹോത്സവം ഇന്നു മുതൽ Read More »

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് മോഡേൺ ബസാറിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. എന്നാൽ അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് ദാരുണാന്ത്യം Read More »

Scroll to Top