പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി. മാർച്ച് ആറിന് നടക്കാനിരുന്ന സന്ദർശനമാണ് മാറ്റിയത്. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടേത് ഉൾപ്പെടെ മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും.അതേസമയം രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയിൽ എത്തും. രാത്രി 9ന് സ്ഥലത്തെത്തുന്ന നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ തന്നെ തുടരും. നാളെ രാവിലെ 11.45ന് പുതുച്ചേരിയിൽ 2,700 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മധുരയിൽ വച്ച് 4,000 രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. വൈകുന്നേരം നാല് മണിക്ക് തിരുപ്പരങ്കുൺട്രം ക്ഷേത്രം സന്ദർശിക്കും.
ഗർഭാശയ കാൻസറിനെതിരായ രാജ്യവ്യാപക വാക്‌സിൻ ഡ്രൈവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. രാജസ്ഥാനിലെ അജ്‌മീറിൽ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. 14 വയസ് പൂർത്തിയായ പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുക. ഒറ്റ ഡോസ് ‘ഗാർഡാസിൽ’ വാക്സിനാണ് നൽകുന്നത്.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും പരിപാടിയിൽ വെർച്വലായി പങ്കെടുക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top