തലശേരി: ജഗന്നാഥക്ഷേത്ര മഹോത്സവ ത്തിനൊരുങ്ങി തലശേരിയും പരിസരഗ്രാമങ്ങളും. ശനി രാത്രി 10.55ന് തന്ത്രി കൊടിയേറ്റുന്നതോടെ ഒരാഴ്ച നീളുന്ന ഉത്സവം തുടങ്ങും. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ആയിരങ്ങൾ ഒത്തുചേരുന്നതാണ് ജഗന്നാഥക്ഷേത്ര ഉത്സവം. കൊടിയേറ്റത്തിന് പിന്നാലെ കരിമരുന്ന് പ്രയോഗവുമുണ്ടാ വും. രാത്രി 11.45ന് എഴുന്നള്ളത്ത് ഉത്സവത്തിന് മുന്നോടിയായി ചന്തകളും ആകാശത്തൊട്ടി ലും സ്ഥാപിച്ചു. ദേശാഭിമാനി ബുക്ക് ഹൗസും ഞായറാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. സാംസ്കാരിക സമ്മേളനം ഞായർ വൈകിട്ട് 6.30ന് സ്പീക്കർഎ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് മ്യൂസിക് ഷോ. ശ്രീനാരായണ ഗുരു ദർശനത്തെ ആസ്‌പദമാക്കിയാണ് ആറ് ദിവസത്തെ സാംസ്‌കാരിക സദസ്സുകൾ. ഏഴുവരെ ദിവസവും കലാപരിപാടികളുമുണ്ടാവും. സംസ്ഥാന സർക്കാർ കിഫ് ബി ഫണ്ടിൽനിന്ന് അനുവദിച്ച 13 കോടി രൂപ ഉപയോഗിച്ച് നവോത്ഥാന മ്യൂസിയവും ഗസ്റ്റ് ഹൗസും നിർമാണം പുരോഗ മിക്കുന്നതിനിടെയാണ് ഈ വർഷത്തെ ഉത്സവം
തലശ്ശേരി ജഗന്നാഥക്ഷേത്ര മഹോത്സവം ഇന്നു മുതൽ


