ഡ്രൈവിംഗിനിടയിൽ ഹൃദയാഘാതം: ഓട്ടോ റിക്ഷ കാറിലിടിച്ചു; നീലേശ്വരത്തെ സി ഐ ‌ടി യു നേതാവിന് ദാരുണാന്ത്യം

കാസർകോട്: ഡ്രൈവിംഗിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണെന്നു പറയുന്നു, നിർത്തിയിട്ടിരുന്ന കാറിൽ ഓട്ടോ റിക്ഷയിടിച്ച് സി ഐ ടി യു നേതാവായ ഡ്രൈവർ മരിച്ചു.
നീലേശ്വരം മാർക്കറ്റ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറും കൊട്രച്ചാൽ സ്വദേശിയുമായ ഗോപാലൻ (60)ആണ് മരിച്ചത്. ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മറ്റി അംഗമാണ്.ബുധനാഴ്‌ച രാവിലെ നീലേശ്വരം, പേരോൽ മിൽമ ഷോപ്പിന് സമീപമാണ് അപകടം. ഭാര്യ ഉൾപ്പെടെയുള്ള നാലു മത്സ്യ വിൽപ്പനക്കാരുമായി ചോയ്യങ്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ഗോപാലൻ. പേരോലിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഓട്ടോ നിയന്ത്രണം വിടുകയും റോഡരുകിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയുമായിരുന്നുവെന്നു പറയുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവർ ഉടൻ തന്നെ ഗോപാലനെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:ചന്ദ്രമതി. മക്കൾ: അശ്വതി, ഗീതു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top