ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗയുടെ മൃതദേഹം നേപ്പാളിലേക്ക് കൊണ്ടു പോകില്ല; സംസ്‌കാരം കളമശ്ശേരിയിൽ
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമിയുടെ മൃതദേഹം നേപ്പാളിലേക്ക് കൊണ്ടു പോകില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കളമശ്ശേരിയിൽ നടക്കും. രാവിലെ ഒൻപതരയോടെ കളമശ്ശേരി മണ്ണോപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം എത്തിക്കും. ഇന്നലെ രാത്രിയാണ് ദുർഗ കാമി മരണത്തിന് കീഴടങ്ങിയത്. ദുർഗയുടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ്വ ജനിതക രോഗമായിരുന്നു ദുർഗയ്ക്ക് ബാധിച്ചിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയിൽ […]









