കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. പയ്യന്നൂർ വിൽപനക്കിടെ കർണ്ണാടക മദ്യശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമന്തളി കുന്നരു നീലകരച്ചാൽ സ്വദേശി സി എം മധുസൂദനനെ (28) യാണ് റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.പി.മധുസൂദനനും സംഘവും അറസ്റ്റു ചെയ്തത് .ഇന്നലെ വൈകുന്നേരം 4 മണിക്ക് നീല കരച്ചാലിൽ വെച്ചാണ് 120 പാക്കറ്റ് (10. 800ലിറ്റർ) കർണ്ണാടക മദ്യവുമായി യുവാവ് പിടിയിലായത്. റെയ്‌ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ശ്രീനിവാസൻ പി വി, സുരേഷ് ബാബു എം പി, പ്രിവൻറിവ് ഓഫീസർ ഗ്രേഡ് മാരായ ഷിജു വിവി, നിജിഷ പി, എക്സൈസ് ഡ്രൈവർ അജിത് പി വി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്‌തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ


