ലങ്കാടി റഫറി കോച്ചസ് സെമിനാർ സംഘടിപ്പിച്ചു

പയ്യാവൂർ :ലങ്കാടി അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ലങ്കാടി റഫറിമാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും പുതിയ നിയമങ്ങൾ മനസ്സിലാക്കുന്നതിനുമായി രണ്ട് ദിവസത്തെ റഫറി കോച്ചസ് സെമിനാറും റഫറി ക്ലിനിക്കും സംഘടിപ്പിച്ചു.

നിയമ പരിശീലനം, സിഗ്നലുകൾ, തീരുമാനങ്ങൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകി. ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു.

പരിശീലന ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ലങ്കാടി സംസ്ഥാന പ്രസിഡണ്ട് മനോജ് പള്ളിക്കര വിതരണം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എം. ഗംഗാധരൻ, തുളസി ടീച്ചർ, രേഖ തിരുവനന്തപുരം, സരിക ശ്രീകണ്ഠപുരം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എട്ടോളം ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സെമിനാറിന് സംസ്ഥാന ലങ്കാടി അസോസിയേഷൻ സെക്രട്ടറി രാജു മാത്യു നേതൃത്വം നൽകി.

തുടർന്ന് ചേർന്ന യോഗത്തിൽ ജൂൺ-ജൂലൈ മാസങ്ങളിൽ ജില്ലാ, സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. രണ്ട് ദി സത്തെ സെമിനാർ തികച്ചും സൗജന്യമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top