New Media Channel

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമുല്യവസ്തുക്കൾ കാണാതായി

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ കാണാതായി. ക്ഷേത്രത്തിലെ കാണിക്കയായി ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. “വൈര നമ” എന്ന ആഭരണം ആറ് മാസമായി കാണാനില്ല. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്ന് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു. […]

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമുല്യവസ്തുക്കൾ കാണാതായി Read More »

CMRL-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ അടക്കം വിവിധ ഇടങ്ങളിൽ എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീട്ടിലും കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും വീണാ വിജയൻ്റെ ബെംഗളൂരുവിലെ ഓഫീസിലും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ടിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന്

CMRL-എക്സാലോജിക് കേസ്; പിണറായി വിജയന്റെ വീട്ടിൽ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്ഡ് Read More »

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം. കഴിഞ്ഞവർഷത്തേക്കാൾ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.സയൻസ് ഗ്രൂപ്പ് –

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ Read More »

‘ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ ഉൾപ്പെടെ 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഗൺമാൻ അനിൽകുമാർ. പൊലീസുകാരായ എസ് സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കാണ് സസ്പെൻഷൻ. ഡിജിപി ഉടൻ ഇതുസംബന്ധിച്ച ഉത്തരവിറക്കും. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി ശുപാർശ ചെയ്‌തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്. ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ് സന്ദീപും ആലപ്പ

‘ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; ഗൺമാൻ ഉൾപ്പെടെ 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് ജഡ്‌ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.കഴിഞ്ഞ 18നാണ് കേസിൽ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ Read More »

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണുർ പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്ട് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ചൊവ്വ രാവിലെ പത്തോടെ ബൈക്കിൽ കോളജിലേക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം Read More »

അഴിമതി തടയാൻ പുതിയ കർമപദ്ധതി; ഓപ്പറേഷൻ സീറോയുമായി സർക്കാർ

അഴിമതി തടയാൻ പുതിയ കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ. ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതി തടയാൻ ഓപ്പറേഷൻ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലൻസ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സർക്കാർ ഓഫീസുകൾ പൂർണ നിരീക്ഷണത്തിലാക്കും.  (Government launches Operation Zero)പൊതുപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കർമ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജൂൺ ഒന്നുമുതലാണ് ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് എന്ന പേരിലുള്ള ലഹരിവിരുദ്ധ നടപടികളിലേക്ക് പൂർണ്ണ തോതിൽ സർക്കാർ കടക്കുക. മയക്കുമരുന്ന് പ്രചരണം

അഴിമതി തടയാൻ പുതിയ കർമപദ്ധതി; ഓപ്പറേഷൻ സീറോയുമായി സർക്കാർ Read More »

ശബരിമല സ്വർണക്കവർച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം ഉണ്ടായിരിക്കുന്നത്. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്ച്ചത്തേക്ക് മാറ്റി.തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്‌താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. മാത്രമല്ല, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന

ശബരിമല സ്വർണക്കവർച്ച കേസ്: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; അന്വേഷണ സംഘത്തിന് വിമർശനം Read More »

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പികളില്‍ കുടിവെള്ളം,? ഒരു മാസത്തെ മരുന്ന്, ജീവനക്കാരുടെ പെരുമാറ്റം നിരിക്ഷിക്കാന്‍ ക്യാമറ

സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.മുരളീധരന്‍ നടത്തിയ ചര്‍ച്ചയിലാണിത്. ഒ.പികളില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന സമയത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു എല്ലാ ആശുപത്രി ഫാര്‍മസിയില്‍ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കില്‍ ഒരു മാസത്തെ മരുന്ന് ലഭ്യമാക്കും. തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ നിശ്ചിത കാലാവധി വരെ ഡോക്ടറെ വീണ്ടും കാണാതെ കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളില്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പികളില്‍ കുടിവെള്ളം,? ഒരു മാസത്തെ മരുന്ന്, ജീവനക്കാരുടെ പെരുമാറ്റം നിരിക്ഷിക്കാന്‍ ക്യാമറ Read More »

കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിൽ കായലിൽ വയോധികയുടെ മൃതദേഹം

ആലപ്പുഴ: കായംകുളം കനകക്കുന്നിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കനകക്കുന്ന് ജെട്ടിക്ക് സമീപം ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കണ്ടല്ലൂർ സ്വദേശിയായ തങ്കമ്മ(80)യെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതി കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. പൊലീസും ഫയർഫോഴ്സു‌ം ചേർന്ന് മൃതദേഹം കരയ്ക്കടിപ്പിച്ചു. കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കായലിൽ നിന്ന് കണ്ടെത്തിയത്. വയോധികയുടെ മരണം കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലയെന്നതും കഴുത്തിൽ കയർ കുരുക്കി

കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിൽ കായലിൽ വയോധികയുടെ മൃതദേഹം Read More »

Scroll to Top