അഴിമതി തടയാൻ പുതിയ കർമപദ്ധതിയുമായി സംസ്ഥാന സർക്കാർ. ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതി തടയാൻ ഓപ്പറേഷൻ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലൻസ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സർക്കാർ ഓഫീസുകൾ പൂർണ നിരീക്ഷണത്തിലാക്കും. (Government launches Operation Zero)പൊതുപ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കർമ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജൂൺ ഒന്നുമുതലാണ് ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട് എന്ന പേരിലുള്ള ലഹരിവിരുദ്ധ നടപടികളിലേക്ക് പൂർണ്ണ തോതിൽ സർക്കാർ കടക്കുക. മയക്കുമരുന്ന് പ്രചരണം ശക്തമാകുന്ന സാഹചര്യത്തിലാണ് മയക്കുമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനെതിരെ പുതിയ പദ്ധതി ആരംഭിക്കുന്നത്.


