സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പികളില്‍ കുടിവെള്ളം,? ഒരു മാസത്തെ മരുന്ന്, ജീവനക്കാരുടെ പെരുമാറ്റം നിരിക്ഷിക്കാന്‍ ക്യാമറ

സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.മുരളീധരന്‍ നടത്തിയ ചര്‍ച്ചയിലാണിത്. ഒ.പികളില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന സമയത്ത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു
എല്ലാ ആശുപത്രി ഫാര്‍മസിയില്‍ നിന്നും ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമെങ്കില്‍ ഒരു മാസത്തെ മരുന്ന് ലഭ്യമാക്കും. തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ നിശ്ചിത കാലാവധി വരെ ഡോക്ടറെ വീണ്ടും കാണാതെ കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രികളിലെ എല്ലാ കൗണ്ടറുകളിലും ഒരാഴ്ചയ്ക്കുള്ളില്‍ ക്യാമറ സ്ഥാപിച്ച് രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം നീരിക്ഷിക്കും. രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.ഒ.പി കൗണ്ടറുകള്‍ക്ക് മുന്‍പിന്‍ കംപ്ലയിന്റ് രജിസ്റ്റര്‍ വയ്ക്കാനും ബാര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് ഫോട്ടോ,? വീഡിയോ എന്നിവ സഹിതം പരാതിയായി നല്‍കാനുമുള്ള സൗകര്യമൊരുക്കും. ഡി.എം.ഒമാരുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും നേത്യത്വത്തില്‍ രോഗീസൗഹൃദ നടപടികള്‍ക്കുള്ള രൂപരേഖ ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ഒരാള്‍ക്ക് ഒരു കട്ടില്‍
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ഒരാള്‍ക്ക് ഒരു കട്ടില്‍ എന്ന രീതിയില്‍ കൂടുതല്‍ കിടക്കകള്‍ ഉറപ്പാക്കും.?ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന ക്യൂ, വീല്‍ചെയര്‍ അസിസ്റ്റ് എന്നിവ നടപ്പിലാക്കും?ആശുപത്രികളില്‍ അഡ്മിറ്റ് ആയ രോഗികളുടെ സ്‌കാനുകളും മറ്റു പരിശോധനകളും രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. സ്‌കാന്‍ ടെസ്റ്റുകള്‍ക്ക് അഡ്മിറ്റായ രോഗികള്‍ക്ക് മുന്‍ഗണന.
ആര്‍.സി.സിയില്‍ ഒഴിവുകള്‍ നികത്തും
ആര്‍.സി.സിയില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ശസ്ത്രക്രിയകള്‍ എന്നിവയ്ക്കുള്ള കാലതാമസം കുറയ്ക്കാന്‍ 13 ഒഴിവുകള്‍ അടിയന്തിരമായി നികത്താനും സ്പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്തതിനു ശേഷം ബാക്കിയുള്ള ഒഴിവുകള്‍ നികത്താനും തീരുമാനിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top