New Media Channel

‘സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക’; വിഭാഗീയത വ്യക്തമാക്കി നഗരത്തിൽ വീണ്ടും ഫ്ളക്‌സ് ബോർഡ്

കണ്ണൂർ: പയ്യന്നൂർ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും. വിഭാഗീയത വ്യക്തമാക്കി നഗരത്തിൽ വീണ്ടും വ്യാപകമായി ഫ്ളക്‌സ്‌ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂർ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഏരിയാ കമ്മിറ്റി പിരിച്ചുവിടണം എന്നാണ് ഫ്ളക്സ് ബോർഡിലെ ആവശ്യം. നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണെന്നും ഫ്ളക്‌സ് ബോർഡിലുണ്ട്. ഏരിയാ സെക്രട്ടറി പി സന്തോഷ്, മുൻ എംഎൽഎ സി കൃഷ്‌ണൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം. ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ […]

‘സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക’; വിഭാഗീയത വ്യക്തമാക്കി നഗരത്തിൽ വീണ്ടും ഫ്ളക്‌സ് ബോർഡ് Read More »

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും

സംസ്ഥാനത്തെ ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും. മന്ത്രിയായി ചുമതലയേറ്റ ശേഷം എൻ. ഷംസുദ്ദീൻ നടത്തുന്ന ആദ്യ പരീക്ഷാ ഫലപ്രഖ്യാപനമാണിത്. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. പിആർഡിയുടെ ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in,

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും Read More »

ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ട് ലഹരി കടത്തൽ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വെട്ടിക്കൽ സ്വദേശി ഫെയ്ത്‌ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. 280 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. പാലക്കാട്- തൃശ്ശൂർ അതിർത്തിയായ വാണിയംപാറയിലാണ് സംഭവം. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശ്ശൂർ,കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ മയക്കുമരുന്ന് വേട്ടയാണ് തൃശ്ശൂരിൽ നടന്നത്. ബെംഗളൂരുവിൽ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ്

ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ട് ലഹരി കടത്തൽ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ Read More »

ഹരിപ്പാട് വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊൻപതുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്. ശേഷം ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. നവജാത ശിശുവിന് പരിക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറുവേദന എന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. പെൺകുട്ടി ഗർഭിണി ആണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. ശുചിമുറിയിൽവെച്ച് പ്രസവിച്ച ശേഷം ശേഷം കുഞ്ഞിനെ ജനലിലൂടെ

ഹരിപ്പാട് വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു Read More »

മസ്കറ്റിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം തെന്നിമാറി; ടേക്ക്ഓഫിനിടെ എഡ്ജ് ലൈറ്റിൽ ഇടിച്ചു, ടയർ പൊട്ടി

ന്യൂഡൽഹി: മസ്ക്‌കറ്റിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽനിന്ന് തെന്നിമാറി. മേയ് 15-നായിരുന്നു സംഭംവ. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ബോയിങ് 737-800 വിമാനമാണ് റൺവേയിൽനിന്ന് തെന്നിമാറിയത്. പ്രാദേശിക സമയം രാത്രി 9.30-ഓടെയായിരുന്നു സംഭവം. റൺവേയിലെ എഡ്‌ജ് ലൈറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ടാക്‌സിവേ ഇ7-നിൽനിന്ന് റൺവേ 26 എല്ലിലേക്ക് പ്രവേശിച്ച് ടേക്ക് ഓഫിനായി വേഗത കൂട്ടുമ്പോഴായിരുന്നു സംഭവം. ഒട്ടേറെ വിളക്കുകളിൽ വിമാനം തട്ടിയതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ നോസ്

മസ്കറ്റിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം തെന്നിമാറി; ടേക്ക്ഓഫിനിടെ എഡ്ജ് ലൈറ്റിൽ ഇടിച്ചു, ടയർ പൊട്ടി Read More »

അവയവദാതാവ് കുഞ്ഞ് ആലിന് സപ്ലൈകോയുടെ ആദരം; സ്മരണയ്ക്കായി നോട്ടുബുക്കുകൾ പുറത്തിറക്കുന്നു

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ കുഞ്ഞ് ആലിൻ ഷെറിൻ എബ്രാഹാമിന് ആദരവുമായി സംസ്ഥാന സപ്ലൈകോ രംഗത്തെത്തി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഈ പത്തുമാസം പ്രായമുള്ള കുരുന്നിന്റെ ഓർമ്മയ്ക്കായി സപ്ലൈകോ പ്രത്യേക നോട്ടുബുക്കുകൾ പുറത്തിറക്കുന്നു. കുട്ടികളിൽ അവയവദാനത്തിന്റെ മഹത്തായ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ആലിൻ’ (Alin – Share the gift of life) എന്ന പേരിലാണ് ഈ ബ്രാൻഡ് നോട്ടുബുക്കുകൾ വിപണിയിലെത്തിക്കുന്നത്. ഈ പദ്ധതിയുടെ ഔദ്യോഗികമായ പ്രകാശന കർമ്മം നാളെ (മെയ്

അവയവദാതാവ് കുഞ്ഞ് ആലിന് സപ്ലൈകോയുടെ ആദരം; സ്മരണയ്ക്കായി നോട്ടുബുക്കുകൾ പുറത്തിറക്കുന്നു Read More »

റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശുപാർശ അംഗീകരിച്ച് പി.എസ്.സി

പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശുപാർശ പി.എസ്.സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാർഥികൾക്ക് ആശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കാരണമായി മന്ത്രിസഭയുടെ ശുപാർശയിലുള്ളത്.വിവിധ വിഷയങ്ങൾക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും

റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ ശുപാർശ അംഗീകരിച്ച് പി.എസ്.സി Read More »

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. പ്രതികൾ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസിൽ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു Read More »

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 1-ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുറ്റക്കാരായ 13 പ്രതികൾക്കുമെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം Read More »

സ്വർണവില കൂടി ഇന്നത്തെ വില അറിയാം പവന് 1,16,880 രൂപ ഗ്രാമിന് 14,610 രൂപ

അന്താരാഷ്ട്ര വിപണിയിലെയും ആഗോള സാമ്പത്തിക രംഗത്തെയും പ്രവചനങ്ങളാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമായത് തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,16,880 രൂപയായി മാറി. പവന് ആനുപാതികമായി ഗ്രാമിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 30 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണ്ണത്തിന് 14,610 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കൂടി

സ്വർണവില കൂടി ഇന്നത്തെ വില അറിയാം പവന് 1,16,880 രൂപ ഗ്രാമിന് 14,610 രൂപ Read More »

Scroll to Top