New Media Channel

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സർക്കാർ

കൊച്ചി: പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പിലാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സർക്കാർ അനുസരിക്കുകയാണ് വേണ്ടതെന്നും കുടിയൊഴിപ്പിക്കലിൽ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘കോടതി വിധി സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ താമസക്കാർ ഒന്നും ചെയ്‌തിട്ടില്ല. തർക്ക ഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാൻ നിയമവഴി തേടിയിട്ടില്ല. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ല’, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് […]

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സർക്കാർ Read More »

ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദനമേറ്റ പാടുകൾ, ഭർത്താവ് കസ്റ്റഡിയിൽ

കാസർകോട് പാണലത്ത് ഭർതൃവീട്ടിൽ വെച്ച് 24 വയസുകാരിയായ ഫാത്തിമത്ത് സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആദിലിനെ വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു വർഷം മുൻപ് വിവാഹിതയായ സുഫൈദയെ ഭർത്താവും കുടുംബവും സ്വർണത്തെച്ചൊല്ലി നിരന്തരം ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. പീഡനം സഹിക്കവയ്യാതെ സുഫൈദയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ബന്ധുക്കൾ എത്തിയ സമയത്ത് ഭർതൃവീട്ടിൽ വെച്ചുണ്ടായ തർക്കത്തിൽ മനംനൊന്താണ് യുവതി ആസിഡ് കുടിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കിടെ യുവതിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തുകയും

ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം: ശരീരത്തിൽ മർദനമേറ്റ പാടുകൾ, ഭർത്താവ് കസ്റ്റഡിയിൽ Read More »

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ഇന്ധനവിലയിൽവീണ്ടും വർധന

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ വില ലിറ്ററിന് 2.61 രൂപയും ഡീസൽ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നാലാമത്തെ വർധനവാണിത്. ഒരു ബാരൽ ക്രൂഡ് ഓയിൽ വില നിലവിൽ 100 ഡോളറിന് താഴെയാണ് ഉള്ളത്. പശ്ചിമേഷ്യയിലെ നീണ്ടു നിൽക്കുന്ന സംഘർഷങ്ങൾ, ആഗോള അസംസ്കൃത എണ്ണ വിലയിലെ വർധനവ്, എണ്ണ വിപണന കമ്പനികളിൽ വർധിച്ചുവരുന്ന സമ്മർദ്ദം എന്നിവ പെട്രോൾ, ഡീസൽ വിലകളിലെ സമീപകാല വർധനവ് എന്നിവയാണ് ഇന്ധന വിലയിൽ പ്രതിഫലിപ്പിക്കുന്നത്.

ഇന്ധനവിലയിൽവീണ്ടും വർധന Read More »

അട്ടപ്പാടി: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.

അട്ടപ്പാടി: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി Read More »

കീഴൂരിൽ നടക്കാൻ ഇറങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്: നടക്കാൻ ഇറങ്ങിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ തെരുവത്തെ ഇല്ലു എന്ന വി നിനിൽ കുമാർ (36) ആണ് മരിച്ചത്. കളനാട് റെയിൽ സ്‌റ്റേഷനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. അമ്മാവന്റെ ഉടമസ്ഥതയിലുള്ള കടയിൽ ജോലിചെയ്‌തു വരികയായിരുന്നു. പതിവുപോലെ നടക്കാൻ ഇറങ്ങിയപ്പോൾ വെള്ളിയാഴ്ച്‌ രാത്രി ട്രയിൻ തട്ടി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. തറവാട് ക്ഷേത്രത്തിൽ വിളക്കു വയ്ക്കുന്ന അന്തിത്തിരിയൻ കൂടിയായിരുന്നു നിനിൻ. കീഴൂർ കളരി അമ്പലത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു.

കീഴൂരിൽ നടക്കാൻ ഇറങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ Read More »

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കും: ഗതാ ഗതമന്ത്രി സി പി ജോൺ

ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ഗതാ ഗതവകുപ്പ് മന്ത്രി സി പി ജോൺ. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്‌ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കും: ഗതാ ഗതമന്ത്രി സി പി ജോൺ Read More »

കണ്ണൂരിൽ വൻ ദുരന്തം ഒഴിവായി; പാർക്കിലെ കൂറ്റൻ മരം കാറിന് മുകളിലേക്ക് കടപുഴകി വീണു

കണ്ണൂരിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണൂർ എസ്.എൻ പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഇന്ന് (മെയ് 23) ഉച്ചയോടെയാണ് സംഭവം. പാർക്കിനുള്ളിൽ നിന്നിരുന്ന ഭീമാകാരമായ മരം വേരോടെ പിഴുത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടാക്സി കാറിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് കാറിനുള്ളിലോ തൊട്ടടുത്ത റോഡിലോ ആളുകൾ ഇല്ലാതിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. മരം വീണതിനെത്തുടർന്ന് കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് മരം

കണ്ണൂരിൽ വൻ ദുരന്തം ഒഴിവായി; പാർക്കിലെ കൂറ്റൻ മരം കാറിന് മുകളിലേക്ക് കടപുഴകി വീണു Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം, രോഗികൾ വലയുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകൾ എടുത്തു നൽകുന്നത് രോഗികളുടെ മൊബൈൽ ഫോണിൽ. കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിർദേശം. വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികൾ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്‌ം പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പ്രതികരിച്ചു. നല്ല ക്ലാരിറ്റിയുള്ള മൊബൈൽ ഫോൺ ക്യാമറയില്ലെങ്കിൽ ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികൾ പറയുന്നത്.കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം, രോഗികൾ വലയുന്നു Read More »

ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു, ഫയലുകൾ തിരുത്തി: എസ്ഐടി കണ്ടെത്തൽ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചുവെന്ന് എസ്പെഐടിയുടെ കണ്ടെത്തൽ. കേസ് ഡയറി തിരുത്താൻ എം ആർ അജിത് കുമാർ നിർദ്ദേശം നൽകിയെന്നും റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്‌പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നുമാണ് എസ്ഐടിയുടെ റിപ്പോർട്ട്. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചു. പേരൂർക്കടയിലെ എഡിജിപി ഓഫീസിലേക്ക് ഡിവൈഎസ്‌പി സുനിൽ

ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചു, ഫയലുകൾ തിരുത്തി: എസ്ഐടി കണ്ടെത്തൽ Read More »

Scroll to Top