കീഴൂരിൽ നടക്കാൻ ഇറങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്: നടക്കാൻ ഇറങ്ങിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ തെരുവത്തെ ഇല്ലു എന്ന വി നിനിൽ കുമാർ (36) ആണ് മരിച്ചത്. കളനാട് റെയിൽ സ്‌റ്റേഷനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. അമ്മാവന്റെ ഉടമസ്ഥതയിലുള്ള കടയിൽ ജോലിചെയ്‌തു വരികയായിരുന്നു. പതിവുപോലെ നടക്കാൻ ഇറങ്ങിയപ്പോൾ വെള്ളിയാഴ്ച്‌
രാത്രി ട്രയിൻ തട്ടി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. തറവാട് ക്ഷേത്രത്തിൽ വിളക്കു വയ്ക്കുന്ന അന്തിത്തിരിയൻ കൂടിയായിരുന്നു നിനിൻ. കീഴൂർ കളരി അമ്പലത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു. പരേതനായ വിജയൻ കീഴൂർ – കെ നാരായണി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: നിഷ മനോജ്‌(ലാബ് ഇൻസ്ട്രക്ടർ കാസർകോട് ഗവ. ഗേൾസ് സ്‌കൂൾ), നീന അനീഷ് (അധ്യാപിക), നിഷിത്ത് വി (ക്ലാർക്ക് സബ്രഷറി കാസർകോട്).

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top