New Media Channel

കുതിച്ച് പായുന്ന ഇന്ധന വില; രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ധന

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമായി. ഈ മാസം മെയ് 19നും 15നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. മെയ് 19ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമായിരുന്നു വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമായിരുന്നു മെയ് 15ന് വര്‍ധിപ്പിച്ചത്. ഇതിനിടെ സിഎന്‍ജി വിലയും […]

കുതിച്ച് പായുന്ന ഇന്ധന വില; രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ധന Read More »

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്ക‌ാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി. റിപ്പോർട്ട് ചെയ്തിട്ടുള്ള

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം Read More »

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ദേവസ്വം മന്ത്രി കെ. മുരളീധരനും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും അടക്കമുള്ളവര്‍ പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരാവും നിര്‍വഹിക്കുക. പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് പുറമേ വിദ്യാഭ്യാസ പ്രവര്‍ത്തകരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് Read More »

ബക്രീദ് പ്രമാണിച്ച് സപ്ലൈകോയുടെ പ്രത്യേക കിറ്റ്; വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും

തിരുവനന്തപുരം: വരാനിരിക്കുന്ന ബക്രീദ് (ഈദുൽ അസ്ഹ) പ്രമാണിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കിറ്റുമായി സപ്ലൈകോ. വിപണി വിലയേക്കാൾ വൻ ലാഭത്തിലാണ് സപ്ലൈകോ ഈ ഉത്സവകാല കിറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. പൊതുവിപണിയിൽ 1101 രൂപ വിലവരുന്ന 10 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റാണ് സപ്ലൈകോ വഴി കേവലം 850 രൂപയ്ക്ക് ലഭ്യമാക്കുന്നത്. ഇതുവഴി ഒരോ കിറ്റിലും ഉപഭോക്താക്കൾക്ക് 250 രൂപയിലധികം ലാഭിക്കാൻ സാധിക്കും. ഈ വരുന്ന മേയ് 26 വരെ സപ്ലൈകോയുടെ തിരഞ്ഞെടുക്കപ്പെട്ട സൂപ്പർമാർക്കറ്റുകളിലും ഔട്ട്‌ലെറ്റുകളിലും ഈ

ബക്രീദ് പ്രമാണിച്ച് സപ്ലൈകോയുടെ പ്രത്യേക കിറ്റ്; വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും Read More »

വരുംദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട മറക്കണ്ട, മഴ വരുന്നുണ്ട്; 26ന് കാലവർഷമെത്തിയേക്കും, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 26 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ മഴയ്ക്കും മണിക്കൂറിൽ വരെ വേ ഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായി കേരളം തെക്കൻ തമിഴ്‌നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,

വരുംദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട മറക്കണ്ട, മഴ വരുന്നുണ്ട്; 26ന് കാലവർഷമെത്തിയേക്കും, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് Read More »

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. എന്‍ടിഎയിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്‌തേക്കും. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പരി?ഗണിക്കും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് എന്‍ടിഎ സമ്മതിച്ചിരുന്നു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏര്‍പ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടര്‍ Read More »

കോക്രോച്ച് അക്കൗണ്ട്; കാസർകോട്ടും ഇൻ്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം

കാസർകോട്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനോടുള്ള പ്രതിഷേധം ആളിക്കത്തിയതിനെ തുടർന്ന് പൂട്ടിയ കോക്രോച്ച് അക്കൗണ്ടിനു പകരം തുടങ്ങിയ എക്‌സ് അക്കൗണ്ടിലും യുവജനങ്ങളുടെ തള്ളിക്കയറ്റം. ‘കോക്രോച്ച് ഈസ് ബാക്ക് ‘എന്ന പുതിയ അക്കൗണ്ട് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ഫോളോവേഴ്‌സായി എത്തിയത്. ഇത് വലിയ മുന്നേറ്റമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതേ തുടർന്ന് പുതിയ അക്കൗണ്ട് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. പുതുതായി ഫോളോവേഴ്‌സായി എത്തുന്നവരെല്ലാം നിരീക്ഷണത്തിലായിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ശക്തമായ

കോക്രോച്ച് അക്കൗണ്ട്; കാസർകോട്ടും ഇൻ്റലിജൻസ് ഏജൻസികളുടെ നിരീക്ഷണം Read More »

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തിൽ’ ഗൺമാൻമാർക്കെതിരെ നടപടി വരും; മർദനം ചട്ടവിരുദ്ധമെന്ന് എസ്ഐ, മുൻ ആലപ്പുഴ എസ്‌പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്‌പി ചൈത്ര തെരേസയുടെ റിപ്പോർട്ട്.എസ്പ‌ി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര

ആലപ്പുഴ ‘രക്ഷാപ്രവർത്തനത്തിൽ’ ഗൺമാൻമാർക്കെതിരെ നടപടി വരും; മർദനം ചട്ടവിരുദ്ധമെന്ന് എസ്ഐ, മുൻ ആലപ്പുഴ എസ്‌പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി Read More »

നിയമസഭയെ നയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; സ്പീക്കറായി തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കര്‍ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കര്‍ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. എല്‍.ഡി.എഫില്‍നിന്ന് എ.സി. മൊയ്തീനും എന്‍.ഡി.എ.യില്‍നിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേര്‍. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. 102 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. 35 അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. എന്‍.ഡി.എ.യ്ക്ക് മൂന്നും. അസാധു വോട്ടുകളില്ല.

നിയമസഭയെ നയിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; സ്പീക്കറായി തിരഞ്ഞെടുത്തു Read More »

കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്‌ടം 112 കോടി രൂപ, ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവാദിക്കുമ്പോഴുള്ള വരുമാന നഷ്‌ടം എത്രയെന്ന് റിപ്പോർട്ട് സർക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നശ‌മുണ്ടാകും മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും 3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയത്.പന്ത്രണ്ട് ലക്ഷത്തോളം

കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്‌ടം 112 കോടി രൂപ, ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി Read More »

Scroll to Top