500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; സ്ഥാപനത്തിലെ കുക്കും വാർഡനും അറസ്റ്റിൽ

കൊല്ലം: 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് 12 വയസ്സുള്ള ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചെന്ന പരാതിയിൽ സ്ഥാപനത്തിലെ കുക്കും വാർഡനും അറസ്റ്റിൽ. കൊല്ലം പുനലൂരിലെ ലിംവിംഗ് വാട്ടർ എന്ന സ്ഥാപനത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരായ പത്തനംതിട്ട സ്വദേശികളായ ലിജുകുമാർ, ടോം എന്നിവരാണ് അറസ്റ്റിലായത്.
സാധാരണക്കാരായ കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനമാണ് ഇത്. കുക്കിൻ്റെ 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞാണ് കുട്ടിയോടുള്ള ജീവനക്കാരുടെ ക്രൂരത. പണം മോഷ്ടിച്ചില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും അത് കേൾക്കാതെ കുട്ടിക്ക് നേരെ അക്രമം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്ഥാപനത്തിൽഎത്തിയ പിതാവിനോട് കുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് പുനലൂർ പൊലീസ് ജീവനക്കാരെ അറസ്റ്റുചെയ്യുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top