മൂന്ന് പോക്സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

പത്തനംതിട്ട: പോക്സോ കേസിൽ 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പത്തനാപുരം കുര തെക്കങ്കോട് കിഴക്കേതിൽ വീട്ടിൽ 29കാരനായ അനീഷ് ആണ് പിടിയിലായത്.
നിലവിൽ മൂന്ന് പോക്സോ കേസിൽ പ്രതിയായ ഇയാൾ 63വർഷം ശിക്ഷിക്കപ്പെട്ട കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെ തലവൂർ അരിങ്ങട ഇലഞ്ഞിക്കോട് ഏലായിൽ വെച്ചാണ് ഇയാൾ 61കാരിയായ വയോധികയെ വിവസ്ത്രയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുറ്ററ സൊസൈറ്റിയിൽ പാൽ നൽകി മടങ്ങിയ വയോധികയെ വേനൽ മഴ പെയ്യുന്ന സമയത്ത് പാടത്തേക്ക് തള്ളിവീഴ്ത്തി വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ഇതേസമയം പിന്നാലെ വന്ന മറ്റൊരു സ്ത്രീ വയലിലെ ചാലിൽ വയോധികയുടെ കുടയും പാൽപ്പാത്രവും കണ്ട് പേര് ചൊല്ലി വിളിച്ചെത്തിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് തലവൂർ രണ്ടാലും മൂട്ടിൽ നിന്നാണ് ഇയാളെ നാട്ടുകാരുടെ സഹായത്തോടെ കുന്നിക്കോട് പൊലീസ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top