കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും

കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസറുമായ പത്തനംതിട്ട കോന്നി സ്വദേശി എ താജുദ്ദീനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊല്ലം വിജിലൻസ് കോടതിയാണ് തടവും 20,000 രൂപ പിഴയും വിധിച്ചത്.

കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും Read More »

കണ്ണൂരിലെ മയക്കുമരുന്നു റാക്കറ്റ് തലവൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ വൻ മയക്കുമരുന്ന് റാക്കറ്റിൻ്റെ തലവനായ യുവാവ് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ ടൗണിലെ സൽമാനൂൽ ഫാരീസ് ആണ് പിടിയിലായത്. നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. 2024ൽ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. തുടർന്ന് വിദേശത്തേക്ക് കടന്നു. ഇതോടെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയാൽ പിടിയിലാവില്ലെന്ന ധാരണയിൽ എത്തുകയായിരുന്നു. എന്നാൽ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽപ്പെട്ട വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് കണ്ണൂർ ടൗൺ പൊലീസിനെ വിവരമറിയിച്ചു. ടൗൺപൊലീസ് ഇൻസ്പെക്ടർ എസ്.പി കൈലാസനാഥൻ്റെ നിർദേശപ്രകാരം

കണ്ണൂരിലെ മയക്കുമരുന്നു റാക്കറ്റ് തലവൻ അറസ്റ്റിൽ Read More »

തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാർത്ഥിയുടെ വോട്ട് നഷ്‌ടപ്പെടരുത്: ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി. അപരന്മാരുടെ സ്ഥാനാർത്ഥിത്വം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അപര സ്ഥാനാർത്ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഒരു സ്ഥാനാർത്ഥിക്കും വോട്ട് നഷ്‌ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ്റേതാണ് നിരീക്ഷണം. തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി നൽകിയ ഹർജിയിലാണ് വിമർശനം.

തെരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാർത്ഥിയുടെ വോട്ട് നഷ്‌ടപ്പെടരുത്: ഹൈക്കോടതി Read More »

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌ക പുറത്താക്കി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക, ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും പുറത്താക്കി. ഭാരവാഹികളായ രഞ്ജി പണിക്കർ, ജി. എസ് വിജയൻ എന്നിവർ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഫെഫ്കയ്ക്ക് ഒരു നിലപാടേ ഉള്ളൂവെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഒരംഗം പ്രതി ചേർക്കപ്പെട്ടാൽ ഒത്തുതീർപ്പുണ്ടാകുന്നതുവരെ അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തുക എന്നത് പ്രാഥമിക നടപടി ക്രമമാണെന്നും പെഫ്‌ക പ്രസിഡൻ്റ് ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌ക പുറത്താക്കി Read More »

പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മൈസൂർ: പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കർണാടക മൈസൂറിലെ ഹുൻസൂർ ഗ്രാമത്തിലാണ് സംഭവം. ആറരമാസം പ്രായമുള്ള ചിന്മയ് ഗൗഡയാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം കളിക്കുകയായിരുന്നു കുഞ്ഞ്. അതിനിടെ പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തി പൂവെടുത്ത് വായിലിടുകയായിരുന്നു. ഇതുകണ്ട് സഹോദരൻ പൂവ് എടുക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് അത് വിഴുങ്ങിയിരുന്നു. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു Read More »

കന്നി വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹൽവ; തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് മധുരം നൽകുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് പ്രമുഖ ബ്രാൻഡിൻ്റെ 200 ഹൽവ പായ്ക്കറ്റുകൾ നൽകും. ഏതു പോളിങ് ബൂത്തിലാണ് ഹൽവ വിതരണം ചെയ്യേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തീരുമാനിക്കണം. കന്നി വോട്ടർമാരാണെന്നു പരിശോധിച്ചുറപ്പിച്ച് ഹൽവ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവൽ ഏജന്റുമാരെ ഏൽപ്പിച്ചു.

കന്നി വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹൽവ; തിരഞ്ഞെടുപ്പ് കമ്മിഷൻ Read More »

സ്കൂൾ ബസിലെ ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം

സ്‌കൂൾ ബസുകളിലെ ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്‌കൂൾ സുരക്ഷാ മാന്വലിലാണ് ഈ നിർദേശമുള്ളത്. ബസിലെ ജീവനക്കാർ സ്വഭാവദൂഷ്യം ഇല്ലാത്തവർ ആകണമെന്ന് നേരത്തേ നിബന്ധന ഉണ്ടായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വേണമെന്നാണ് ഇത്തവണത്തെ ആവശ്യം. ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനുകളെ സമീപിക്കണമെന്ന് സ്കൂൾ അധികൃതരോട് സുരക്ഷ മാന്വലിൽ പറയുന്നു. നേരത്തെ സ്വകാര്യ ബസുകളിലെ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് ക്ലിയറൻസ് വേണമെന്ന്

സ്കൂൾ ബസിലെ ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം Read More »

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ്

2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേതെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂൺ 16 മുതൽ ജൂൺ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുക. ഇതിൽ താമസസൗകര്യങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് Read More »

‘നോട്ട് നല്‍കി മദ്യം വാങ്ങാം’; ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ ക്യാഷ് ലെസ് പേയ്‌മെന്റ് ഉത്തരവ് റദ്ദാക്കി

ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ ക്യാഷ്ലെസ് പേയ്‌മെന്റ് ഉത്തരവ് റദ്ദാക്കി. പഴയപടി നോട്ട് നല്‍കി മദ്യം വാങ്ങാം. ക്യാഷ്‌ലെസ് പേയ്‌മെന്റ് പ്രായോഗികമല്ലെന്ന് ബെവ്‌കോ അറിയിച്ചു. പൂര്‍ണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കിയതില്‍ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിന്‍വലിച്ചത്. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. പണത്തിന് പകരം ഡിജിറ്റല്‍ പേയ്‌മെന്റും (ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്)

‘നോട്ട് നല്‍കി മദ്യം വാങ്ങാം’; ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ ക്യാഷ് ലെസ് പേയ്‌മെന്റ് ഉത്തരവ് റദ്ദാക്കി Read More »

ഇറാന്‍ ആക്രമണം; കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി. രാമനാഥപുരം കുളത്തൂര്‍ സ്വദേശി സന്താന സെല്‍വം (40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. വൈദ്യുതി, കുടിവെള്ള പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്ലാന്റിന് സാരമായ കേടുപാടുകളുണ്ടായി. മരണം കുവൈറ്റ് സ്ഥിരീകരിച്ചു. ഇറാനെതിരെ നടക്കുന്ന യുദ്ധം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. ഇപ്പോഴിതാ ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ ആക്രമണം; കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി Read More »

Scroll to Top