തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്ന കന്നി വോട്ടർമാർക്ക് ഹൽവ നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് മധുരം നൽകുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് പ്രമുഖ ബ്രാൻഡിൻ്റെ 200 ഹൽവ പായ്ക്കറ്റുകൾ നൽകും. ഏതു പോളിങ് ബൂത്തിലാണ് ഹൽവ വിതരണം ചെയ്യേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തീരുമാനിക്കണം. കന്നി വോട്ടർമാരാണെന്നു പരിശോധിച്ചുറപ്പിച്ച് ഹൽവ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവൽ ഏജന്റുമാരെ ഏൽപ്പിച്ചു. ഹൽവ വിതരണത്തിൻ്റെ ചിത്രങ്ങളും വിഡിയോയും പകർത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചിട്ടുണ്ട്.
കന്നി വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹൽവ; തിരഞ്ഞെടുപ്പ് കമ്മിഷൻ


