മൈസൂർ: പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കർണാടക മൈസൂറിലെ ഹുൻസൂർ ഗ്രാമത്തിലാണ് സംഭവം. ആറരമാസം പ്രായമുള്ള ചിന്മയ് ഗൗഡയാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം കളിക്കുകയായിരുന്നു കുഞ്ഞ്.
അതിനിടെ പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തി പൂവെടുത്ത് വായിലിടുകയായിരുന്നു. ഇതുകണ്ട് സഹോദരൻ പൂവ് എടുക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് അത് വിഴുങ്ങിയിരുന്നു. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു


