തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക, ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും പുറത്താക്കി. ഭാരവാഹികളായ രഞ്ജി പണിക്കർ, ജി. എസ് വിജയൻ എന്നിവർ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഫെഫ്കയ്ക്ക് ഒരു നിലപാടേ ഉള്ളൂവെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഒരംഗം പ്രതി ചേർക്കപ്പെട്ടാൽ ഒത്തുതീർപ്പുണ്ടാകുന്നതുവരെ അംഗത്വത്തിൽ നിന്ന് മാറ്റി നിർത്തുക എന്നത് പ്രാഥമിക നടപടി ക്രമമാണെന്നും പെഫ്‌ക പ്രസിഡൻ്റ് ബി. ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌ക പുറത്താക്കി


