കണ്ണൂരിലെ മയക്കുമരുന്നു റാക്കറ്റ് തലവൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ വൻ മയക്കുമരുന്ന് റാക്കറ്റിൻ്റെ തലവനായ യുവാവ് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ ടൗണിലെ സൽമാനൂൽ ഫാരീസ് ആണ് പിടിയിലായത്.
നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. 2024ൽ ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. തുടർന്ന് വിദേശത്തേക്ക് കടന്നു. ഇതോടെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയാൽ പിടിയിലാവില്ലെന്ന ധാരണയിൽ എത്തുകയായിരുന്നു. എന്നാൽ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽപ്പെട്ട വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് കണ്ണൂർ ടൗൺ പൊലീസിനെ വിവരമറിയിച്ചു. ടൗൺപൊലീസ് ഇൻസ്പെക്ടർ എസ്.പി കൈലാസനാഥൻ്റെ നിർദേശപ്രകാരം എസ്.ഐ ബി.ജിഷ്‌ണുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൈദരാബാദിലേക്ക്പോകുമെന്ന് അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top