ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുള്ള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ എട്ട് പേരെ തെരുവ് നായ കടിച്ചു. പാലാഴിക്ക് സമീപം തലാഞ്ചേരിയിൽ ആണ് തെരുവ് നായയുടെ ആക്രമണം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമാണ് നായ ആളുകളെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നു പോകുന്നവർക്കുമാണ് കടിയേറ്റത്. മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുള്ള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ Read More »

വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സര്‍ചാര്‍ജ് 10,000 രൂപ വരെ കൂട്ടി ഇന്‍ഡിഗോ

വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍സായ ഇന്‍ഡിഗോയും ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസര്‍ച്ചാര്‍ജാണ് വര്‍ധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും. ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസുകളില്‍ 275 രൂപ മുതല്‍ 950 രൂപ വരെയാണ് വര്‍ധനവ്. അന്താരാഷ്ട്ര സര്‍വീസുകളില്‍ 900 രൂപ മുതല്‍ പതിനായിരം രൂപവരെയും വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തരസര്‍വീസുകളില്‍ 500 കിലോമീറ്റര്‍ ദൂരത്തിന് താഴെയുള്ള യാത്രകള്‍ക്ക് 275 രൂപയാണ് ഉയര്‍ത്തിയത്. 2,000 കിലോമീറ്റര്‍ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും

വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സര്‍ചാര്‍ജ് 10,000 രൂപ വരെ കൂട്ടി ഇന്‍ഡിഗോ Read More »

ഇളയ മകന്റെ രോഗ ശാന്തിക്കായി 13 കാരിയെ ബലി നൽകി അമ്മ; സംഭവം ജാർഖണ്ഡിൽ

മകന്റെ രോഗശമനത്തിനായി ജാർഖണ്ഡിൽ പതിമൂന്ന് വയസുകാരിയെ ബലി നൽകി മാതാവ്.സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസാരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.ഇളയ മകന്റെ രോഗ ശാന്തിക്കായി പെൺകുട്ടിയുടെ മാതാവ് രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. മകന്റെ രോഗം മാറണമെങ്കിൽ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു.പിന്നാലെയാണ് മാർച്ച് 24ന് രശ്മി ദേവിയും മന്ത്രവാദിനിയുടെ സഹായി ഭീം റാമും ചേർന്ന്

ഇളയ മകന്റെ രോഗ ശാന്തിക്കായി 13 കാരിയെ ബലി നൽകി അമ്മ; സംഭവം ജാർഖണ്ഡിൽ Read More »

അവധിയായതിനാൽ ജ്യൂസ് കടയിൽ സഹായത്തിനെത്തി, ഷോക്കേറ്റ 15കാരന് ദാരുണാന്ത്യം

മലപ്പുറം: കരിമ്പ് ജ്യൂസ് കടയിൽ നിന്ന് ഷോക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. സ്കൂ‌ൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്‌ജിദ്

അവധിയായതിനാൽ ജ്യൂസ് കടയിൽ സഹായത്തിനെത്തി, ഷോക്കേറ്റ 15കാരന് ദാരുണാന്ത്യം Read More »

കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്; പവന് 1120 രൂപ കുറഞ്ഞ് 1,11,040 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് 1120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,11,040 രൂപയാണ് വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയാണ് വില. ബുധനാഴ്‌ച വൈകിട്ട് ഗ്രാമിന് 135 വർധിച്ച് 14,020 രൂപയും പവന് 1,12,160 രൂപയുമായിരുന്നു വില. ജനുവരി 29ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. കേരളത്തിൽ സ്വർണത്തിന് ഉണ്ടായ ചരിത്രവിലയായിരുന്നു ഇത്. ഡിസംബർ

കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ്; പവന് 1120 രൂപ കുറഞ്ഞ് 1,11,040 രൂപ Read More »

സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരൻ്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിൻ്റെ സ്വപ്പ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷൂറൻസ്’, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ

സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി Read More »

‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്‌. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ

‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും’; പ്രകടനപത്രിക പുറത്തിറക്കി LDF Read More »

നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ചതാകാമെന്നാണ് പൊലീസിൻ്റെ നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാർ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി Read More »

അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപിച്ചു

ഫ്ലോറിഡ: മനുഷ്യചരിത്രത്തിലെ സുപ്രധാനമായ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് നാസയുടെ ചന്ദ്രദൗത്യം ആർട്ടെമിസ് 2 (Artemis II) വിജയകരമായി കുതിച്ചുയർന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്.ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30-ഓടെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു ലോകം കാത്തിരുന്ന ആ ചരിത്ര വിക്ഷേപണം നടന്നത്.നാസയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ് (SLS) ആണ് ഒറിയോൺ പേടകത്തെയും വഹിച്ചുകൊണ്ട് കുതിച്ചുയർന്നത്. വിക്ഷേപണം വിജയകരമായതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു

അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 വിക്ഷേപിച്ചു Read More »

കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും

കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസറുമായ പത്തനംതിട്ട കോന്നി സ്വദേശി എ താജുദ്ദീനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊല്ലം വിജിലൻസ് കോടതിയാണ് തടവും 20,000 രൂപ പിഴയും വിധിച്ചത്.

കൈക്കൂലി കേസ്; സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും Read More »

Scroll to Top