ഇളയ മകന്റെ രോഗ ശാന്തിക്കായി 13 കാരിയെ ബലി നൽകി അമ്മ; സംഭവം ജാർഖണ്ഡിൽ

മകന്റെ രോഗശമനത്തിനായി ജാർഖണ്ഡിൽ പതിമൂന്ന് വയസുകാരിയെ ബലി നൽകി മാതാവ്.സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസാരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.ഇളയ മകന്റെ രോഗ ശാന്തിക്കായി പെൺകുട്ടിയുടെ മാതാവ് രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. മകന്റെ രോഗം മാറണമെങ്കിൽ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു.പിന്നാലെയാണ് മാർച്ച് 24ന് രശ്മി ദേവിയും മന്ത്രവാദിനിയുടെ സഹായി ഭീം റാമും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച്കൊലപ്പെടുത്തിയത്.പെൺ കുട്ടിയുടെ മൃതദേഹം സമീപത്തെ പാടത്തിൽ കുഴിച്ചിട്ടു.പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ഫോറൻസിക് പരിശോധനയിലോ ഇത് സ്ഥിരീകരിക്കാനായില്ല.പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്ത് വന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top