ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുള്ള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ എട്ട് പേരെ തെരുവ് നായ കടിച്ചു. പാലാഴിക്ക് സമീപം തലാഞ്ചേരിയിൽ ആണ് തെരുവ് നായയുടെ ആക്രമണം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമാണ് നായ ആളുകളെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നു പോകുന്നവർക്കുമാണ് കടിയേറ്റത്. മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top