ഇറാന്‍ ആക്രമണം; കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി. രാമനാഥപുരം കുളത്തൂര്‍ സ്വദേശി സന്താന സെല്‍വം (40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. വൈദ്യുതി, കുടിവെള്ള പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്ലാന്റിന് സാരമായ കേടുപാടുകളുണ്ടായി. മരണം കുവൈറ്റ് സ്ഥിരീകരിച്ചു. ഇറാനെതിരെ നടക്കുന്ന യുദ്ധം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. ഇപ്പോഴിതാ ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. […]

ഇറാന്‍ ആക്രമണം; കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി Read More »

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ഇന്ന്; 19,276 സമ്മതിദായകർ വോട്ട് രേഖപ്പെടുത്തും

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ഇന്ന് നടക്കും. ജില്ലയിലെ അർഹരായ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്നതിനായി ഉദ്യോഗസ്ഥ സംഘം സജ്ജമായിക്കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ആകെ 19,276 സമ്മതിദായകരാണ് ജില്ലയിൽ ഹോം വോട്ടിംഗിനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 14,138 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരും, 5,138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്. പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനാണ് ഈ സൗകര്യം

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ഇന്ന്; 19,276 സമ്മതിദായകർ വോട്ട് രേഖപ്പെടുത്തും Read More »

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് സമാപനം; മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് സമാപനം; മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ എസ്എസ്എൽസി (SSLC) പരീക്ഷകൾക്ക് ഇന്ന് സമാപനമായി. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷകൾ ഏകദേശം നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതിയത്. ഇന്ന് നടന്ന ബയോളജി പരീക്ഷയോടെയാണ് പരീക്ഷാ കാലത്തിന് തിരശീല വീണത്. പരീക്ഷകൾ പൂർത്തിയായതോടെ ഇനി ഏവരും ഉറ്റുനോക്കുന്നത് മൂല്യനിർണ്ണയത്തിലേക്കാണ്. എസ്എസ്എൽസി പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് സമാപനം; മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ Read More »

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോട്ടോർ വാഹന നിയമത്തിലെ 20 മാറ്റങ്ങൾ അറിയാം

ഡ്രൈവിങ് ലൈസൻസിൻ്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതിമുതൽക്കാകും പ്രാബല്യം. കാലാവധി തീർന്നശേഷമാണ് പുതുക്കുന്നതെങ്കിൽ ആ തീയതിമുതൽക്കാകും പ്രാബല്യം. മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്‌സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ല‌ിലുള്ളത്. നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക്

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോട്ടോർ വാഹന നിയമത്തിലെ 20 മാറ്റങ്ങൾ അറിയാം Read More »

സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് പോസ്റ്റ്; പ്രതി അറസ്റ്റിൽ

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷൻ. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട്

സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് പോസ്റ്റ്; പ്രതി അറസ്റ്റിൽ Read More »

ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാലിൽ ചവിട്ടി; 19കാരനെ കുത്തിക്കൊന്ന് യുവാക്കൾ

കൊല്ലം: ഉത്സവാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്നു. മുഖത്തല കിഴവൂർ സ്വദേശിയായ തേജസിനെയാണ് കുത്തിക്കൊന്നത്. സംഭവത്തിൽ കിഴവൂർ സ്വദേശികളായ ആദിത്യൻ, വിനു, പ്രിജിത്, അഖിൽരാജ് എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരും പിടിയിലായി. മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടുകാഴ്ചയിലെ ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ചാണ് തേജസിനെ പ്രതികൾ കുത്തിക്കൊന്നത്. അറിയാതെയാണ് തേജസ് ചവിട്ടിയത്. ഇതിൽ പ്രകോപിതരായ പ്രതികൾ തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. കൈവശം വെച്ചിരുന്ന

ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാലിൽ ചവിട്ടി; 19കാരനെ കുത്തിക്കൊന്ന് യുവാക്കൾ Read More »

കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതർ

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. പ്രവർത്തിക്കാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതർ Read More »

നിർത്താതെ പോയ കാറിനെ പൊലീസ് സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടിച്ചു; 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം 3 പേർ അറസ്റ്റിൽ

പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേർ അറസ്റ്റിൽ. കണ്ണൂർ, ചാലാട് ഹിറ മോസ്ക്കിനു മുൻവശത്തെ നൂറുദ്ദീൻ വില്ലയിൽ നാദിർ നൂറുദ്ദീൻ (41), ഭാര്യ എസ് എസ് ഐന (33), എടക്കാട്, നടാൽ വായനശാലയ്ക്കു സമീപത്തെ നസീമ മൻസിലിലെ കെ ഷാനിദ് (36)എന്നിവരെയാണ് പയ്യന്നൂർ എസ് ഐ പി വി അനുശ്രീയും സംഘവും അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച‌ രാത്രി 10.15മണിയോടെ വെള്ളൂർ, കണ്ടോത്ത് കുറുംബ

നിർത്താതെ പോയ കാറിനെ പൊലീസ് സിനിമാ സ്റ്റൈലിൽ പിൻതുടർന്ന് പിടിച്ചു; 41 ഗ്രാം എം ഡി എം എയും 241 ഗ്രാം ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം 3 പേർ അറസ്റ്റിൽ Read More »

മാലിന്യ സംസ്കരണത്തിന് പുതിയ കർശന നിർദ്ദേശങ്ങൾ; ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും

കണ്ണൂർ:  മാലിന്യ സംസ്കരണ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വീടുകളിൽ നിന്ന് തന്നെ മാലിന്യങ്ങൾ തരംതിരിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. പ്രധാന വിവരങ്ങൾ: മാലിന്യ വേർതിരിക്കൽ: വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നിർബന്ധമായും നാല് വിഭാഗങ്ങളായി തരംതിരിക്കണം. പ്രാബല്യം: പുതിയ നിയമങ്ങൾ ഏപ്രിൽ 1 മുതൽ നിലവിൽ വരും. പിഴ ശിക്ഷ: ശാസ്ത്രീയമല്ലാത്ത രീതിയിൽ മാലിന്യം സംസ്കരിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. നിയമലംഘകർ പരിസ്ഥിതി നഷ്ടപരിഹാര തുക (Environmental Compensation) ഒടുക്കേണ്ടി വരുമെന്ന് അധികൃതർ

മാലിന്യ സംസ്കരണത്തിന് പുതിയ കർശന നിർദ്ദേശങ്ങൾ; ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും Read More »

നിയമസഭ തിരഞ്ഞെടുപ്പ്, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേല്‍ക്കർ പ്രസിദ്ധീകരിച്ചു. വോട്ടർമാരുടെ എണ്ണത്തിലും വൈവിധ്യത്തിലും നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പട്ടികയിലുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും നിർണ്ണായകമാകുന്നത് കന്നിവോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഈ യുവ വോട്ടർമാരുടെ നിലപാടുകള്‍ വലിയ സ്വാധീനം ചെലുത്തും. ആകെ വോട്ടർമാരായ 2,71,42,952 പേരില്‍ 1,39,21,868 പേർ സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811 ആണ്.

നിയമസഭ തിരഞ്ഞെടുപ്പ്, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു Read More »

Scroll to Top