കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ഇന്ന്; 19,276 സമ്മതിദായകർ വോട്ട് രേഖപ്പെടുത്തും

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ഇന്ന് നടക്കും. ജില്ലയിലെ അർഹരായ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്നതിനായി ഉദ്യോഗസ്ഥ സംഘം സജ്ജമായിക്കഴിഞ്ഞു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ആകെ 19,276 സമ്മതിദായകരാണ് ജില്ലയിൽ ഹോം വോട്ടിംഗിനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 14,138 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരും, 5,138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്. പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top