മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ.മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്‌ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത്.
മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top