കൊച്ചി: കൊച്ചി തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകർത്ത ലോറി താഴേക്ക് തങ്ങി നിൽക്കുയായിരുന്നു. ഡ്രൈവർ ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാൽ വൻ അപകടമാണ് ഒഴിവായത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലാണ് അപകടമുണ്ടായതെങ്കിലും ആളപായമില്ലെന്നത് ആശ്വാസമാണ്. ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോളാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ലോഡ് ഇറക്കിയ ശേഷം തിരിച്ചുവരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കൊച്ചി തേരവ പാലത്തിൽ ലോറി നിയന്ത്രണം വിട്ട് അപകടം,കൈവരി തകർത്ത് തൂങ്ങിക്കിടന്ന് ലോറി


