കുണ്ടംകുഴിയിൽ ഭയാനക ശബ്ദം; ബന്തടുക്ക – പൊയ്ന‌ാച്ചി റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ

കാസർകോട്: ഉഗ്രശബ്ദത്തോടെ കുണ്ടംകുഴിയിൽ റോഡ് പിളർന്നു. ഇന്ന് (ചൊവ്വ) ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷൻ സമീപത്താണ് പൊയിനാച്ചി-ബന്തടുക്ക അന്തർ സംസ്ഥാന പാതയിൽ വിള്ളൽ വീണത്. കനത്ത മഴയ്ക്കിടയിൽ ഉഗ്ര ശബ്ദമുണ്ടാവുകയായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. തൊട്ടുപിന്നാലെ അൻപതു മീറ്ററോളം ദൂരത്തിൽ റോഡ് പിളർന്ന നിലയിലാണ് കാണപ്പെട്ടത്. വിള്ളലിൽ കൂടി മഴ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. കനത്ത ഇടി പതിച്ചാണ് റോഡിൽ വിള്ളൽ വീണതെന്നു സംശയിക്കുന്നു. എന്നാൽ മിന്നൽ അനുഭവപ്പെട്ടിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. ബസ് ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ കടന്നു പോകുന്ന സമയത്തായിരുന്നു സംഭവമെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top