കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നു. നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം ചെയ്യാനാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. യുവാക്കളോട് സമാധാനപരമായ സമരത്തിൽ അണിചേരാൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ദില്ലി: അമേരിക്കയിലായിരുന്ന കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്‌കെ ഇന്ത്യയിലേക്ക് മടങ്ങുന്നു. ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മടക്കം. ജൂൺ ആറിന് താൻ ദില്ലി വിമാനത്താവളത്തിലെത്തുമെന്നും അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി തേടുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് സമരത്തിൽ അണിചേരാൻ രാജ്യത്തെ യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.




