Latest News

പൊലീസ് സ്റ്റേഷനുകളിൽ നൂറുകണക്കിനു വാഹനങ്ങൾ കാടുകയറിയ നിലയിൽ; ഉടമകളെ കണ്ടെത്തിയും ലേലം ചെയ്‌തും നീക്കാൻ ശ്രമം

പത്തനംതിട്ട സംസ്‌ഥാനത്തെ പൊലീസ് സ്‌റ്റേഷൻ വളപ്പിലും സമീപത്തും വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാൻ തീരുമാനിച്ചപ്പോൾ ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകൾക്കു ശാപമോക്ഷത്തിലേക്കുള്ള വഴിയാണു തുറന്നത്. ഇരുചക്രവാഹനങ്ങൾ മുതൽ കാറും ലോറിയും വരെ നൂറുകണക്കിനു വാഹനങ്ങളാണു പല പൊലീസ് ‌സ്റ്റേഷനുകളിലായി കിടക്കുന്നത്. വർഷങ്ങളായി വാഹനങ്ങൾ നിർത്തിയിട്ടതോടെ ഇവയ്ക്കു മുകളിലേക്കു കാടു കയറി. പാമ്പുകൾ ഉൾപ്പെടെയുള്ളവ വാസകേന്ദ്രമായി ഈ വാഹനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പൊലീസ് സ്‌റ്റേഷൻ വളപ്പിൽ സ്‌ഥലമില്ലാത്തതിനാൽ ചിലയിടങ്ങളിൽ റോഡരികിലാണു വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ഗതാഗത തടസ്സത്തിനും […]

പൊലീസ് സ്റ്റേഷനുകളിൽ നൂറുകണക്കിനു വാഹനങ്ങൾ കാടുകയറിയ നിലയിൽ; ഉടമകളെ കണ്ടെത്തിയും ലേലം ചെയ്‌തും നീക്കാൻ ശ്രമം Read More »

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത്‌ കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്‌റ്റിൽ

ന്യൂഡൽഹി • ഡൽഹി മെഹ്റോളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി. സംഭവത്തിൽ ഓൺലൈൻ ടാക്‌സി ഡ്രൈവറായ ബബ്ലു (25) എന്നയാളെ മെഹ്റോളി പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുന്നത്. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ടാക്‌സി ഡ്രൈവറെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിൽ, നാല് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് വലയിലാക്കുകയായിരുന്നു.

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത്‌ കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ അറസ്‌റ്റിൽ Read More »

ശിവപുരത്ത് ബസ് തീപിടുത്തം

ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന ചില കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി വിവരം ലഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ അണച്ചെങ്കിലും ബസ് മുഴുവനായും കത്തിനശിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉംറ തീർത്ഥാടകരും മറ്റ് യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ശിവപുരത്ത് ബസ് തീപിടുത്തം Read More »

റഗ്ബി അസോസിയേഷൻ അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു

കൊട്ടോടി: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര ടൗണിൽ കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പിക് റാലി സംഘടിപ്പിച്ചു. ഒളിമ്പിക് ദീപശിഖ തെളിയിച്ച ശേഷം ദേശീയ കായിക താരങ്ങളായ അന്ന റെജി, എൽന സി. ജോ, മരിയ ഷാജി എന്നിവർക്ക് ദീപശിഖ കൈമാറി കൊണ്ട് കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡണ്ട് എം.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാദർ സനീഷ് കയ്യാലക്കകത്ത് മുഖ്യാതിഥിയായിരുന്നു. മുൻ ഡയറ്റ് ലക്ചറർ സാജു തോമസ് ഒളിമ്പിക്

റഗ്ബി അസോസിയേഷൻ അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു Read More »

ചെല്ലാനത്ത് നത്തോലി ചാകര; കിലോയ്ക്ക് വില 45 രൂപ, മീനിടാൻ കുട്ടയില്ലാതെ വലഞ്ഞ് തൊഴിലാളികൾ

തുറവൂർ മത്സ്യത്തൊഴിലാളികൾക്കു ഏറെ പ്രതീക്ഷകൾ ഉണർത്തി ചെല്ലാനം ഹാർബറിൽ നത്തോലി ചാകരയെത്തി. ഹാർബറിൽ നിന്നു പോയ മിക്ക വള്ളങ്ങൾക്കും വൻതോതിൽ നത്തോലി ലഭിച്ചതായി തൊഴിലാളികൾ പറഞ്ഞു. അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെ നൂറിലധികം വള്ളങ്ങളാണ് ചെല്ലാനം ഹാർബറിൽ നിന്നു വള്ളമിറക്കുന്നത്. ഏതാനും ദിവസങ്ങളായി നത്തോലി മറ്റു ചെറു മീനുകളോടൊപ്പം ലഭിക്കുന്നുണ്ടെങ്കിലും കാര്യമായി ലഭിച്ചത് തിങ്കളാഴ്‌ചയാണ്.   കുട്ട നിറയെ മീനുണ്ട്, നിറയെ മീനിടാൻ കുട്ടയില്ല ഹാർബറിൽ കൂടുതൽ മീൻ എത്തിയാലും ശേഖരിക്കാൻ ആവശ്യത്തിനു കുട്ടയില്ല. വൻതോതിൽ

ചെല്ലാനത്ത് നത്തോലി ചാകര; കിലോയ്ക്ക് വില 45 രൂപ, മീനിടാൻ കുട്ടയില്ലാതെ വലഞ്ഞ് തൊഴിലാളികൾ Read More »

സ്വർണവില താഴേക്ക് താഴേക്ക്, പവന് കുറഞ്ഞത് 1560 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.ഗ്രാമിന്റെ വില 13,375 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടേയും ഇടിവുണ്ടായി. 1,07,000 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,995 രൂപയായും പവൻറേത് 87,960 രൂപയായും കുറഞ്ഞു.

സ്വർണവില താഴേക്ക് താഴേക്ക്, പവന് കുറഞ്ഞത് 1560 രൂപ Read More »

ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട ടൂറിസ്‌റ്റ് ബസ് ഡൈവർ അറസ്‌റ്റിൽ

ഇരിട്ടി കൂട്ടുപുഴയിൽ 9.511 ഗ്രാം മെത്താഫിറ്റ മിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത് ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 9.511 ഗ്രാം മെത്താഫിറ്റമിനുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന ആര്യ ട്രാവൽസ് ബസിലെ ഡ്രൈവറായ പടിയൂർ പൂവത്തെ ഡെന്നി എബ്രഹാം (39) നെയാണ് ഇരിട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. പിടിച്ചെടുത്ത മെത്താഫിറ്റമിൻ

ഇരിട്ടി കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട ടൂറിസ്‌റ്റ് ബസ് ഡൈവർ അറസ്‌റ്റിൽ Read More »

കാല്പന്തിൻ്റെ ബാലപാഠം പഠിക്കാനും പഠിപ്പിക്കാനും തൃക്കരിപ്പൂരിലെ അക്കാദമികൾ..

തൃക്കരിപ്പൂർ :ലോക കപ്പ് ഫുട്ബോൾ നടക്കുന്ന വേളയിൽ ഫുട്ബോൾ പഠിക്കാൻ 6 വയസ്സ് മുതൽ മുകളിലോട്ടുള്ള ആൺ – പെൺ കുട്ടികൾ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ എത്തുന്നത് പതിവ് കാഴ്ച. രാവിലെയും വൈകുന്നേരവും നടക്കുന്ന ക്യാമ്പുകളിൽ 200 ഓളം കുട്ടികളാണ് വിവിധ അക്കാദമികളിലായി പരിശീലനം നേടുന്നത്. എസ്.എ.കെ കേരള കാസറഗോഡ്, ടി.എസ്.എ കേരള, തൃക്കരിപ്പൂർ, സൂപ്പർ സ്ട്രൈക്കേഴ്സ് എടാട്ടുമ്മൽ തുടങ്ങിയ അക്കാദമികളിലെ കുട്ടികളും കോച്ചുമാരുമാണ് ദിവസവും നടക്കാവിൽ എത്തിച്ചേരുന്നത്. പരിശീലകരായ കെ വി ഗോപാലൻ അഹമ്മദ്‌ റാഷിദ്‌

കാല്പന്തിൻ്റെ ബാലപാഠം പഠിക്കാനും പഠിപ്പിക്കാനും തൃക്കരിപ്പൂരിലെ അക്കാദമികൾ.. Read More »

കൊട്ടാരക്കരയിൽടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം:കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്നകുട്ടികളടക്കമുള്ളവർക്ക്‌മേലെയാണ്ടിപ്പർലോറിമറിഞ്ഞത്. മരിച്ച രണ്ടുപേരും മുതിർന്ന ആളുകളാണ്. ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണ്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞില്ല. മൂന്നാമത്തെ ആളുടെ മൃതദേഹംതിരിച്ചറിയാൻ സാധിക്കാത്തഅവസ്ഥയിലാണ്. പരിക്കേറ്റ ഒരു കുട്ടിയുടെനിലഗുരുതരമാണ്. രാവിലെ ഏഴ് മണിക്കാണ് സംഭവം. 8പേരെയുംപുറത്തെടുത്തിട്ടുണ്ട്. കൊട്ടാരക്കര നീലേശ്വരത്താണ് അപകടം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്നകുട്ടികൾക്ക് മേലെയാണ്‌ലോറിയാണ് മറിഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് മണ്ണ് നീക്കിയാണ്എല്ലാവരെയും പുറത്തെടുത്തത്. നാട്ടുകാർഓടിക്കൂടിയാണ്ആദ്യരക്ഷാപ്രവർത്തനംതുടങ്ങിയത്. പിന്നാലെ ഫയർഫോഴ്‌സ് എത്തി ടിപ്പർ

കൊട്ടാരക്കരയിൽടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം Read More »

മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്‌ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി

കൊച്ചി:. അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ, അങ്കണവാടി വർക്കറെ അടിയന്തരമായി സർവീസിൽനിന്നു നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനാണ് നടപടി. അങ്കണവാടിയിൽ മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് സംഭവത്തെപ്പറ്റി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിൻ്റ് ഡയറക്‌ടർ, നിർഭയ സെൽ കോഓർഡിനേറ്റർ, ഐസിപിഎസ് പ്രോഗ്രാം കോഓർഡിനേറ്റർ

മൂന്നരവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി, പ്രതി അങ്കണവാടിയിൽ സ്‌ഥിരമായെത്തുന്നയാൾ; നടപടിയെടുത്ത് മന്ത്രി Read More »

Scroll to Top