Latest News

AMMA അഡ്ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് രാജിവെച്ചു

കൊച്ചി: അമ്മ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജി വെച്ച് നടി ആശ അരവിന്ദ്. അഡ്ഹോക് കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജി വെക്കുന്നായി അറിയിച്ച് ആശ സന്ദേശം അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു. സംഘടനയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് മല്ലിക സുകുമാരൻ, ലക്ഷ്ി പ്രിയ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. സംഘടനയിൽ മെമ്പറായി മാത്രം തുടരുമെന്നാണ് ടിനി ടോം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തന്റെ രാജി […]

AMMA അഡ്ഹോക് കമ്മിറ്റിയിൽ ആദ്യ രാജി; ആശ അരവിന്ദ് രാജിവെച്ചു Read More »

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെ എസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കൊല്ലം : മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെ എസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്. ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി. സസ്പെൻഷന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം നിർദ്ദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ബസിൽ

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെ എസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ Read More »

‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു’; അമ്മയിൽ നിന്ന് രാജി വെച്ച് മല്ലിക സുകുമാരൻ

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ച് മല്ലിക സുകുമാരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക തൻ്റെ രാജി വിവരം അറിയിച്ചത്. സ്നേഹപൂർവ്വം പടിയിറങ്ങുന്നുവെന്നും ശ്വേതയ്ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കിയാണ് രാജി. ‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു, AMMAയിൽ നിന്നും. സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം’, മല്ലിക സുകുമാരൻ്റെ പോസ്റ്റിൽ പറയുന്നു. അമ്മയുടെ അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. വൈകാരിക കുറിപ്പിലൂടെയായിരുന്നു രാജി. തനിക്ക് പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തൻ്റെ രാജി മുതിർന്ന അംഗമായ ശ്രീമതി

‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു’; അമ്മയിൽ നിന്ന് രാജി വെച്ച് മല്ലിക സുകുമാരൻ Read More »

ഡീൽ നടന്നത് 40 ലക്ഷം രൂപക്ക്, അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർഥികളും; നീറ്റ് പുനഃപരീക്ഷയിൽ തട്ടിപ്പിൽ 24 പേർ പിടിയിലായി

ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ ഇതുവരെ 24 പേർ പിടിയിലായി. ഡീൽ നടന്നത് 40 ലക്ഷം രൂപക്കാണെന്നും അറസ്റ്റിലായത് സോവർ ഗ്യാങ്ങ് സംഘമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബയോമെട്രിക്ക് പരിശോധന ചുമതലയിലുള്ള ഉദ്യോഗസ്ഥരും പിടിയിലായി. ബിഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ നേരത്തെ അറസ്റ്റിലായിരുന്നു. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ

ഡീൽ നടന്നത് 40 ലക്ഷം രൂപക്ക്, അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർഥികളും; നീറ്റ് പുനഃപരീക്ഷയിൽ തട്ടിപ്പിൽ 24 പേർ പിടിയിലായി Read More »

യുവതി ഇടിമിന്നലേറ്റ് മരിച്ച സംഭവം: പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്ക്

കണ്ണൂർ : യുവതി ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും. പുളിങ്ങോം വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് കൊല്ലാടയിലെ അഞ്ജു മാത്യുവാണ് (30) മരിച്ചത്. ഭർത്താവ് വാഴപ്പള്ളി സോനു സെബാസ്റ്റ്യൻ, വാച്ചർ അരങ്ങം സ്വദേശി വെള്ളമ്മകുന്നേൽ സതീശൻ എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. സന്ദർശന സമയം കഴിഞ്ഞും ഇവിടെ നിന്ന അഞ്ജുവിനേയും സോനുവിനേയും തിരിച്ചയയ്ക്കാൻ എത്തിയതാണ് വാച്ചർ സതീശൻ. സ്വർണാഭരണങ്ങൾ ധരിച്ച അഞ്ജുവിനാണ് കൂടുതൽ

യുവതി ഇടിമിന്നലേറ്റ് മരിച്ച സംഭവം: പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്ക് Read More »

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശൂരിൽ പൊള്ളലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂർ: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്. കളപ്പുരയ്ക്കൽ മെജോയുടെ മകനാണ്. സംഭവസമയത്ത് അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു. പനിയും ജലദോഷവും കാരണം ആവി പിടിക്കുകയായിരുന്നു എയ്‌ഞ്ചലോ. പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പാത്രം വീണ് പൊള്ളലേൽക്കുകയായിരുന്നു. കുട്ടനെല്ലൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് എയ്ഞ്ചലോ

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശൂരിൽ പൊള്ളലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Read More »

‘സർക്കാരിന് പ്രിയദർശിനി പദ്ധതി തുടരാം’; സൗജന്യയാത്ര നിർത്തലാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി സംസ്‌ഥാന സർക്കാരിൻ്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സൗജന്യയാത്രാ പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയിൽ വന്ന ഹർജി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ സർക്കാർ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ്

‘സർക്കാരിന് പ്രിയദർശിനി പദ്ധതി തുടരാം’; സൗജന്യയാത്ര നിർത്തലാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി Read More »

പുല്ലൂർ ദേശീയപാതയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്, പുല്ലൂർ ദേശീയ പാതയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കാഞ്ഞങ്ങാട്, ബല്ലാ കടപ്പുറത്തെ സി എച്ച് മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. ഇന്നു (തിങ്കൾ) രാവിലെയായിരുന്നു മരണം സംഭവിച്ചത്. ജൂൺ 17നു രാവിലെ ഉണ്ടായ അപകടത്തിൽ മുഹമ്മദ് കുഞ്ഞിയുടെ തലയ്ക്കാണ് ക്ഷതമേറ്റിരുന്നത്. പെരിയ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു മുഹമ്മദ് കുഞ്ഞി. അപകടത്തിൽ ലോറി ഡ്രൈവർ തളിപ്പറമ്പ്, കുപ്പത്തെ ടി പി സൂഫിയാൻ (21)

പുല്ലൂർ ദേശീയപാതയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു Read More »

നാദാപുരത്ത് എട്ട് വയസുകാരനെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. വേവം എൽപി സ്കൂ‌ളിലെ അധ്യാപകൻ ജംഷീറിനെയാണ് സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്‌തത്. വേവം കരുവാൻ കുന്നുമ്മൽ ഇസ്‌മയിലിൻ്റ മകൻ മുഹമ്മദ് സിനാനാ(8)ണ് മർദ്ദനമേറ്റത്. കുട്ടിയെ കുളിപ്പിക്കുമ്പോൾ കാലിൽ വടി കൊണ്ട് അടിയേറ്റ പാടുകൾ മാതാവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കുടുംബം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.

നാദാപുരത്ത് എട്ട് വയസുകാരനെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ Read More »

ബേക്കൽ, മൗവ്വലിൽ 16 കാരി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തായെ മൗവ്വലിൽ 16 കാരിയെ കിടപ്പു മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇസ്‌മയിലിൻ്റെ മകൾ റിൻഷ (16)യാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റും. റിൻഷ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ നിന്നു പത്താംക്ലാസ് പരീക്ഷയിൽ ഉപരിപഠനത്തിനു യോഗ്യതനേടിയിരുന്നു. എന്നാൽ ആദ്യത്തെ രണ്ട് അലോട്ട് മെൻ്റിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതിൻ്റെ വിഷമത്തിലായിരിക്കും ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്.

ബേക്കൽ, മൗവ്വലിൽ 16 കാരി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ Read More »

Scroll to Top