പുല്ലൂർ ദേശീയപാതയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്, പുല്ലൂർ ദേശീയ പാതയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
കാഞ്ഞങ്ങാട്, ബല്ലാ കടപ്പുറത്തെ സി എച്ച് മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. ഇന്നു (തിങ്കൾ) രാവിലെയായിരുന്നു മരണം സംഭവിച്ചത്. ജൂൺ 17നു രാവിലെ ഉണ്ടായ അപകടത്തിൽ മുഹമ്മദ് കുഞ്ഞിയുടെ തലയ്ക്കാണ് ക്ഷതമേറ്റിരുന്നത്. പെരിയ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു മുഹമ്മദ് കുഞ്ഞി. അപകടത്തിൽ ലോറി ഡ്രൈവർ തളിപ്പറമ്പ്, കുപ്പത്തെ ടി പി സൂഫിയാൻ (21) ലോറിയിൽ ഉണ്ടായിരുന്ന പരിയാരം, വായാടിയിലെ മുഹമ്മദ് മുക്താർ (30) എന്നിവർക്കും പരിക്കേറ്റിരുന്നു. ഭാര്യ: ബൻസീറ. മക്കൾ: നസ്‌റീന, നിത, സിഹാൽ. മരുമക്കൾ: സാദിഖ്, അഫ്‌സൽ. സഹോദരങ്ങൾ:
മൊയ്തു, ഹമീദ്, അസൈനാർ, മജീദ്, ഫൈസൽ, മറിയം, ലൈല, ആസ്യ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top