Latest News

കാണാതായത് 2014ൽ, കല്ലറയിലുള്ളത് സിജോയുടെ മൃതദേഹമോ? വിശദ പരിശോധനയ്ക്ക് പൊലീസ്

കണ്ണൂർ: ദുരൂഹമായി മൃതദേഹം കണ്ടെത്തിയ കണ്ണൂർ വാണിയപ്പാറ ഉണ്ണി മിശിഹാ ദേവാലയത്തിലെ കല്ലറ തുറന്നു പരിശോധിക്കാൻ പൊലീസ്. പള്ളി വികാരിയും ഇടവക അംഗങ്ങളും കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പൊലീസ് നീക്കം. കുറ്റ്യാടി സ്വദേശിയായ സിജോ സ്‌കറിയ എന്നയാളുടെ കുടുംബം കൂടി അന്വേഷണം ആവശ്യപ്പെട്ട രംഗത്തെത്തിയിട്ടുണ്ട്. 2014 മുതലാണ് സിജോയെ കാണാതാവുന്നത്. കല്ലറയിൽ ദുരൂഹമായി കണ്ടെത്തിയ മൃതദേഹത്തിന് സിജോയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പൊലീസ് നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. ഉടൻ […]

കാണാതായത് 2014ൽ, കല്ലറയിലുള്ളത് സിജോയുടെ മൃതദേഹമോ? വിശദ പരിശോധനയ്ക്ക് പൊലീസ് Read More »

കണ്ണൂർ പയ്യാമ്പലത്ത് കടലിൽ ഒരാളെ കാണാതായി; തെരച്ചിൽ തുടരുന്നു

കണ്ണൂർ: പയ്യാമ്പലം കടപ്പുറത്ത് ഒരാളെ കടലിൽ കാണാതായി. ബംഗളൂരുവിൽ നിന്നും എത്തിയ സന്തോഷ് കുമാർ എന്നയാളെയാണ് കടലിൽ കാണാതായത്. ഇന്ന് (2026 ജൂൺ 20) ആണ് സംഭവം നടന്നത്. കൊട്ടിയൂർ തീർത്ഥാടനത്തിനായി എത്തിയ സംഘത്തിൽപ്പെട്ട രണ്ടുപേരാണ് കടലിലെ ശക്തമായ തിരയിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. കടലിൽ കാണാതായ സന്തോഷ് കുമാറിന് വേണ്ടിയുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അപകടവിവരമറിഞ്ഞ് മന്ത്രി പി. സി. വിഷ്ണുനാഥ്, ടി. ഒ. മോഹനൻ എം.എൽ.എ, മേയർ

കണ്ണൂർ പയ്യാമ്പലത്ത് കടലിൽ ഒരാളെ കാണാതായി; തെരച്ചിൽ തുടരുന്നു Read More »

നീറ്റ് പുന:പരീക്ഷ നാളെ, ആശങ്കയൊഴിയാതെ രക്ഷിതാക്കൾ

ന്യൂഡൽഹി/ കാസർകോട് : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുന:പരീക്ഷ നാളെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥയിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പുന:പരീക്ഷ എഴുതേണ്ട മനോവിഷമത്തിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ രാജ്യത്ത് തുടർക്കഥയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുന:പരീക്ഷ നടക്കുന്നത്.ഇന്നും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത‌തായി റിപ്പോർട്ടുണ്ട്. ഈമാസം 16ന് രാജസ്ഥാനിലെ സി ക്കറിൽ ഉമേഷ് മാലി (22) എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ

നീറ്റ് പുന:പരീക്ഷ നാളെ, ആശങ്കയൊഴിയാതെ രക്ഷിതാക്കൾ Read More »

കാലവർഷം വീണ്ടും സജീവമാകും; സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും

കാലവർഷം വീണ്ടും സജീവമാകും. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയും 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ

കാലവർഷം വീണ്ടും സജീവമാകും; സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും Read More »

സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുറഞ്ഞ സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. 2026 ജൂൺ 20 ശനിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കൂടി 13390 രൂപയും പവന് 160 രൂപ കൂടി 107120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് നിരക്കിലും വർധനവ്

സ്വർണവിലയിൽ വർധനവ് Read More »

കൊയിലാണ്ടിയിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്‌കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശി സുധ(56)യാണ് മരിച്ചത്. പൊയിൽക്കാവ് ബീച്ചിന് സമീപം നാലുസെൻ്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി. ഭർത്താവ് കൃഷ്ണ്‌ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തിന് ശേഷം കൃഷ്‌ണൻകുട്ടിയെ കാണാനില്ല. സ്ഥിരമായി വീട്ടിൽ പ്രശ്‌നം നടക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. തുടർനടപടികൾക്കായി വിരലടയാള വിദഗ്ധരും

കൊയിലാണ്ടിയിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ Read More »

കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി

കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി. സിവിൽ പൊലിസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്.വ്യാഴാഴ്‌ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ

കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചു നീക്കി Read More »

കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു; നികുതി ഘടന നിശ്ചയിച്ചു

തിരുവനന്തപുരം: കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു. മദ്യകമ്പനികളുടെ ആവശ്യം അംഗീകരിച്ചു. ഇന്നലെയാണ് നികുതി ഘടന നിശ്ചയിച്ചത്. നേരത്തെ എൽഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്ന് ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിൻ്റെ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 0.5% മുതൽ 20 ശതമാനം വരെ

കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു; നികുതി ഘടന നിശ്ചയിച്ചു Read More »

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെബി ഗണേഷ് കുമാർ പുറത്ത്

തിരുവനന്തപുരം: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ്‌കുമാറിനെ ഒഴിവാക്കി. ഒമ്പതംഗ ഡയറക്ടർ ബോർഡിൽ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ഇതിന് പകരം ബി.ആർ.കെ ബാബുവിനെ ഉൾപ്പെടുത്തി. ഡയരക്ടർ ബോർഡിലെ 9 അംഗങ്ങളുടെയും കാലവധി പൂർത്തിയായപ്പോൾ ഗണേഷ് ഒഴികെ മറ്റു എട്ട് അംഗങ്ങൾക്കും അംഗത്വം പുതുക്കി നൽകിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞിരുന്ന ഗണേഷ് കുമാർ അടുത്തിടെ അനുനയ ചർച്ചയ്ക്ക് ഒരുങ്ങിയിരുന്നു. ‘പത്മ കഫെ’ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിൽ വലിയ വിവാദത്തിന്

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെബി ഗണേഷ് കുമാർ പുറത്ത് Read More »

ശബരിമല സ്വർണക്കൊള്ള; പുതിയ കേസെടുക്കാൻ എസ്ഐടി, പി എസ് പ്രശാന്ത് പ്രതിയാകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുതിയ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘം. 2025-ലെ ദ്വാരപാലക പാളിമാറ്റത്തിൽ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്് പി എസ് പ്രശാന്ത് അടക്കമുള്ളവർ പ്രതികളാകും. 2025-ൽ ഗൂഢാലോചന നടന്നെന്ന നിഗമനത്തിലാണ് എസ്ഐടി. പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി വിലയിരുത്തുന്നു. ഭരണസമിതിയിലെ മൂന്നംഗങ്ങൾ അടക്കം പ്രതിപ്പട്ടികയിലേക്കെത്തും. പി എസ് പ്രശാന്തിനൊപ്പം ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാർ, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിലെത്തുമെന്നാണ് സൂചന. ഒപ്പം തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം

ശബരിമല സ്വർണക്കൊള്ള; പുതിയ കേസെടുക്കാൻ എസ്ഐടി, പി എസ് പ്രശാന്ത് പ്രതിയാകും Read More »

Scroll to Top