ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ചിലെ കല്ലറ, പൊലീസ് അന്വേഷണം
കണ്ണൂർ: ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ. കല്ലറ തുറന്ന് പരിശോധിച്ചപ്പോൾ പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. ഉള്ളിൽ മൃതദേഹമാണെന്നാണ് ഉയരുന്ന സംശയം. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിലും കൂട്ടിച്ചേർത്തു.മൃതദേഹമാണെന്ന് സംശയം തോന്നിയെന്നും ക്രിസ്‌ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം […]









