കണ്ണൂർ പയ്യാമ്പലത്ത് കടലിൽ ഒരാളെ കാണാതായി; തെരച്ചിൽ തുടരുന്നു

കണ്ണൂർ: പയ്യാമ്പലം കടപ്പുറത്ത് ഒരാളെ കടലിൽ കാണാതായി. ബംഗളൂരുവിൽ നിന്നും എത്തിയ സന്തോഷ് കുമാർ എന്നയാളെയാണ് കടലിൽ കാണാതായത്. ഇന്ന് (2026 ജൂൺ 20) ആണ് സംഭവം നടന്നത്.

കൊട്ടിയൂർ തീർത്ഥാടനത്തിനായി എത്തിയ സംഘത്തിൽപ്പെട്ട രണ്ടുപേരാണ് കടലിലെ ശക്തമായ തിരയിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. കടലിൽ കാണാതായ സന്തോഷ് കുമാറിന് വേണ്ടിയുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

അപകടവിവരമറിഞ്ഞ് മന്ത്രി പി. സി. വിഷ്ണുനാഥ്, ടി. ഒ. മോഹനൻ എം.എൽ.എ, മേയർ പി. ഇന്ദിര എന്നിവർ പയ്യാമ്പലം തീരത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top