കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്‌കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശി സുധ(56)യാണ് മരിച്ചത്. പൊയിൽക്കാവ് ബീച്ചിന് സമീപം നാലുസെൻ്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്നും വാക്കത്തി കണ്ടെത്തി.
ഭർത്താവ് കൃഷ്ണ്‌ണൻകുട്ടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തിന് ശേഷം കൃഷ്‌ണൻകുട്ടിയെ കാണാനില്ല. സ്ഥിരമായി വീട്ടിൽ പ്രശ്‌നം നടക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. തുടർനടപടികൾക്കായി വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക‌്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
കൊയിലാണ്ടിയിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ


