പടന്നക്കാട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്
കാസർകോട്: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളേജിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് കൊന്നക്കാട്ടേയ്ക്ക് ഭാഗത്തേയ്ക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ യാത്രക്കാരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.









