ചെല്ലാനത്ത് നത്തോലി ചാകര; കിലോയ്ക്ക് വില 45 രൂപ, മീനിടാൻ കുട്ടയില്ലാതെ വലഞ്ഞ് തൊഴിലാളികൾ

തുറവൂർ മത്സ്യത്തൊഴിലാളികൾക്കു ഏറെ പ്രതീക്ഷകൾ ഉണർത്തി
ചെല്ലാനം ഹാർബറിൽ നത്തോലി ചാകരയെത്തി. ഹാർബറിൽ നിന്നു പോയ മിക്ക വള്ളങ്ങൾക്കും വൻതോതിൽ നത്തോലി ലഭിച്ചതായി തൊഴിലാളികൾ പറഞ്ഞു. അർത്തുങ്കൽ മുതൽ പള്ളിത്തോട് ചാപ്പക്കടവ് വരെ നൂറിലധികം വള്ളങ്ങളാണ് ചെല്ലാനം ഹാർബറിൽ നിന്നു വള്ളമിറക്കുന്നത്. ഏതാനും ദിവസങ്ങളായി നത്തോലി മറ്റു ചെറു മീനുകളോടൊപ്പം ലഭിക്കുന്നുണ്ടെങ്കിലും കാര്യമായി ലഭിച്ചത് തിങ്കളാഴ്‌ചയാണ്.

 

കുട്ട നിറയെ മീനുണ്ട്, നിറയെ മീനിടാൻ കുട്ടയില്ല
ഹാർബറിൽ കൂടുതൽ മീൻ എത്തിയാലും ശേഖരിക്കാൻ ആവശ്യത്തിനു കുട്ടയില്ല. വൻതോതിൽ നത്തോലി കിട്ടിയെങ്കിലും സൂക്ഷിക്കാൻ ഹാർബറിലെ കുട്ടകൾ തികഞ്ഞില്ല. ഉണ്ടായിരുന്ന കുട്ടകളിൽ നത്തോലി നിറച്ച് വച്ചിരിക്കുകയായിരുന്നു. വാഹനത്തിൽ കയറ്റാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ മണിക്കൂറുകളോളം നത്തോലി കുട്ടയിൽ തന്നെ സുക്ഷിക്കേണ്ടിവന്നു. ഇതുമൂലം പിന്നീട് വരുന്ന വള്ളങ്ങളിൽ നിന്നും മീൻ മാറ്റാൻ കുട്ടകൾ ഇല്ലാതെ വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top