റഗ്ബി അസോസിയേഷൻ അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു

കൊട്ടോടി: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര ടൗണിൽ കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പിക് റാലി സംഘടിപ്പിച്ചു.

ഒളിമ്പിക് ദീപശിഖ തെളിയിച്ച ശേഷം ദേശീയ കായിക താരങ്ങളായ അന്ന റെജി, എൽന സി. ജോ, മരിയ ഷാജി എന്നിവർക്ക് ദീപശിഖ കൈമാറി കൊണ്ട് കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡണ്ട് എം.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാദർ സനീഷ് കയ്യാലക്കകത്ത് മുഖ്യാതിഥിയായിരുന്നു. മുൻ ഡയറ്റ് ലക്ചറർ സാജു തോമസ് ഒളിമ്പിക് സന്ദേശം നൽകി.

പഞ്ചായത്ത് മെമ്പർ ലിറ്റി ജോസ്, ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോസഫ് പി, സ്കൂൾ പ്രിൻസിപ്പാൾ മധുസൂദനൻ മങ്കത്തിൽ, PTA പ്രസിഡണ്ട് സനൽ ഫിലിപ്പ്, റെജി ഒടയംചാൽ, ബാലചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

റഗ്ബിയിലും പഞ്ചഗുസ്തിയിലും ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ പങ്കെടുത്ത കായിക താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റും മൊമെന്റോയും ചടങ്ങിൽ വിതരണം ചെയ്തു.

ജില്ലാ റഗ്ബി സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും ടെസ്സി ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top