ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു.
തീപിടുത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന ചില കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി വിവരം ലഭിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ അണച്ചെങ്കിലും ബസ് മുഴുവനായും കത്തിനശിക്കുകയായിരുന്നു.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉംറ തീർത്ഥാടകരും മറ്റ് യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.


