കൊട്ടാരക്കരയിൽടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം:കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്നകുട്ടികളടക്കമുള്ളവർക്ക്‌മേലെയാണ്ടിപ്പർലോറിമറിഞ്ഞത്. മരിച്ച രണ്ടുപേരും മുതിർന്ന ആളുകളാണ്. ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണ്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞില്ല. മൂന്നാമത്തെ ആളുടെ മൃതദേഹംതിരിച്ചറിയാൻ സാധിക്കാത്തഅവസ്ഥയിലാണ്. പരിക്കേറ്റ ഒരു കുട്ടിയുടെനിലഗുരുതരമാണ്. രാവിലെ ഏഴ് മണിക്കാണ് സംഭവം.

8പേരെയുംപുറത്തെടുത്തിട്ടുണ്ട്. കൊട്ടാരക്കര നീലേശ്വരത്താണ് അപകടം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്നകുട്ടികൾക്ക് മേലെയാണ്‌ലോറിയാണ് മറിഞ്ഞത്. വളരെ പ്രയാസപ്പെട്ടാണ് മണ്ണ് നീക്കിയാണ്എല്ലാവരെയും പുറത്തെടുത്തത്.
നാട്ടുകാർഓടിക്കൂടിയാണ്ആദ്യരക്ഷാപ്രവർത്തനംതുടങ്ങിയത്. പിന്നാലെ ഫയർഫോഴ്‌സ് എത്തി ടിപ്പർ അവിടെ നിന്നുംമാറ്റുകയായിരുന്നു. അതിന് ശേഷം ജെസിബി ഉപയോഗിച്ച് മണ്ണ്നീക്കംചെയ്യുകയായിരുന്നു. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോൾ തന്നെ മൂന്ന് പേരും മരിച്ചിരുന്നു. ഏത് സ്കൂളിലെകുട്ടികളാണെന്നോ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.
നാല് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലും ഒരാൾ കൊട്ടാരക്കരയിലെസ്വകാര്യ ആശുപത്രിയിലും രണ്ടുകുട്ടികളെകൊല്ലത്തെസ്വകാര്യമെഡിക്കൽകോളജിലുംചികിത്സയിലാണ്. ഒരുമുതിർന്നയാളെ വെഞ്ഞാറമൂട്ടിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ടിപ്പർ ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞതായി നീലേശ്വരം വാർഡ് മെമ്പർ ജലജ സുരേഷ് അറിയിച്ചു. ആറ് കുട്ടികൾ ലോറിവരുന്നത് കണ്ട്പേടിച്ചോടിയെന്നാണ്അറിയാൻകഴിഞ്ഞത്. മൂന്ന്‌കുട്ടികൾലോറിക്കടിയിൽ പെട്ടു. മകളെ സ്കൂളിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒരു അച്ഛനും മകളും അപകടത്തിൽ പെട്ടു. ഇക്കാര്യത്തിൽ വ്യക്തതയില്ലെന്ന് ജലജ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top