Latest News

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് റസ്റ്റോറന്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ റസ്റ്റോറന്റുകൾക്ക് ബില്ലില്‍ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്റോറന്റുകൾ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചു. ഇത്തരം ചാര്‍ജുകള്‍ മുന്‍പ് കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാര്‍ക്ക് 1951 നമ്പരില്‍ […]

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് റസ്റ്റോറന്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി Read More »

ആദിവാസി കുടുംബത്തിനെതിരെ മഹീന്ദ്ര ഫിനാൻസിന്റെ ക്രൂരത; വീട്ടുകാരില്ലാത്ത സമയത്ത് വീട് ജപ്‌തി ചെയ്തു

കാസർകോട് : കാസർകോട് ആദിവാസി കുടുംബത്തിനെതിരെ ഫിനാൻസ് സ്ഥാപനത്തിന്റെ ക്രൂരത. കാസർകോട് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് ജപ്‌തി ചെയ്തത്. വീട്ട് സാധനങ്ങൾ പുറത്തിട്ട് വീട് സീൽ ചെയ്യുകയായിരുന്നു. മഹീന്ദ്ര ഫിനാൻസിൽ നിന്ന് മൂന്ന് വർഷം മുമ്പ് എടുത്ത മൂന്നര ലക്ഷം രൂപയാണ് രഘു തിരിച്ചടക്കാനുള്ളത്. ഇതിൽ വിഴ്ച വരുത്തിയതിന് പിന്നാലെയാണ് വീട് ജപ്‌തി ചെയ്‌തത്‌. വീട് ജപ്‌തി ചെയ്‌തതിനാൽ രഘുവും ഭാര്യയും ഇന്നലെ രാത്രി കഴിഞ്ഞത് വീടിൻ്റെ വരാന്തയിലാണ്. ജപ്തി നടപടിയെ

ആദിവാസി കുടുംബത്തിനെതിരെ മഹീന്ദ്ര ഫിനാൻസിന്റെ ക്രൂരത; വീട്ടുകാരില്ലാത്ത സമയത്ത് വീട് ജപ്‌തി ചെയ്തു Read More »

ഹെൽമറ്റില്ലാത്ത യാത്ര: ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹന യാത്രക്കാർക്കിടയിൽ ഹെൽമറ്റ് ഉപയോഗം ഉറപ്പാക്കുന്നതിനായി നടത്തിയ കർശന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 2.7 കോടി രൂപ പിഴയായി ഈടാക്കി. കേരള പൊലീസിൻ്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെൻ്റ് വിഭാഗം സംഘടിപ്പിച്ച  പ്രത്യേക പരിശോധനയിലൂടെയാണ് ഇത്രയും തുക ഖജനാവിലേക്ക് എത്തിയത്.റോഡപകടങ്ങളിൽ മരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരിൽ ഭൂരിഭാഗവും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പരിശോധന കർശനമാക്കിയത്. മാർച്ച് 18 മുതൽ 24 വരെയുള്ള കാലയളവിലാണ് ഈ സംസ്ഥാന വ്യാപക ഡ്രൈവ് നടന്നത്.

ഹെൽമറ്റില്ലാത്ത യാത്ര: ഒരാഴ്ചയ്ക്കുള്ളിൽ പിരിച്ചെടുത്തത് 2.7 കോടി രൂപ Read More »

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടൻ മുകേഷിൻ്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ്. സംസ്കാരം നാളെ തൃശൂർ തൃത്തല്ലൂരിൽ നടക്കും. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടൻ, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. നാടക കലാകാരൻ കൂടിയായ അദ്ദേഹം കാരക്ടർ റോളുകളിലും വില്ലൻ റോളുകളിലും തിളങ്ങി. മകൻ ദിവ്യദർശൻ അഭിനേതാവാണ്.

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു Read More »

താപനില വർധിക്കുന്നു; കാസർകോട് ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വേനൽച്ചൂടി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, മലപ്പുറം, കാസർകോട്

താപനില വർധിക്കുന്നു; കാസർകോട് ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് Read More »

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന; ഈ വർഷംറിപ്പോർട്ട് ചെയ്‌തത് 170 മരണങ്ങൾ

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 170 കസ്റ്റഡി മരണങ്ങൾ. ബിഹാറിലാണ് ഏറ്റവും അധികം പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്.കഴിഞ്ഞ വർഷം രാജ്യത്ത് മൊത്തം റിപ്പോർട്ട് ചെയ്തത് 140 കസ്റ്റഡി മരണങ്ങളാണ്. എന്നാൽ ഇ വർഷം 74 ദിവസം പിന്നിട്ടപ്പോൾ തന്നെ ആ കണക്ക് കടന്നു. കസ്റ്റഡി മരണങ്ങൾ

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന; ഈ വർഷംറിപ്പോർട്ട് ചെയ്‌തത് 170 മരണങ്ങൾ Read More »

അൻവിത് ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ചു

പെരളം: കരിവെള്ളൂർ പെരളം, ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡ് കൊഴുമ്മൽ പ്രാന്തംചാലിൽ താമസിക്കുന്ന കൂലേരി നീതു,ചെറുവത്തൂർ ഓരി ഇടക്കിയിലെ പുളുക്കൂൽ അജേഷ് ദമ്പതികളുടെ ഏക മകൻ അൻവിത് (15 വയസ്സ് ) ഗുരുതരമായ ശ്വാസകോശാർബുദരോഗം ബാധിച്ച് കോഴിക്കോട്‌ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.. കരിവെള്ളൂർ ഏ വി സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി വിദ്യാർത്ഥിയായ അൻവിത് പഠന രംഗത്തും ഫുട്ബോൾ രംഗത്തും മികവ് പുലർത്തുന്ന കുട്ടിയാണ് ചികിത്സയ്ക്ക് ഭീമമായ

അൻവിത് ചികിത്സാ സഹായ കമ്മിറ്റി രൂപികരിച്ചു Read More »

‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം’; ജയിലിൽ കഴിയാൻ മോഷണം, യുവാവ് പിടിയിൽ

തിരുവനന്തപുരം: എങ്ങിനെയെങ്കിലും പൊലീസിൻ്റെ പിടിയിലായി ജയിലിൽ കിടക്കാൻ ശ്രമിക്കുന്ന ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തെ പോലെയാണ് കോവളത്ത് കഴിഞ്ഞ ദിവസം മോഷണക്കേസിൽ പിടിയിലായ ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46). ജയിലിലെ ഭക്ഷണവും സുരക്ഷയും കാരണമാണ് താൻ വീണ്ടും വീണ്ടും മോഷ്‌ടിക്കുന്നതെന്നാണ് ദിലീപ് ഖാൻ പൊലീസിനോടു പറഞ്ഞത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ തനിക്കു പലയിടത്തു നിന്നും ശല്യങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇതിനാലാണ് വീണ്ടും മോഷണം നടത്തി ജയിൽ വാസമുറപ്പാക്കുന്നതെന്നും ഇയാൾ പറഞ്ഞുവെന്നും പൊലീസ് അറിയിച്ചു.മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ

‘നല്ല ഭക്ഷണം, ചിട്ടയായ ജീവിതം’; ജയിലിൽ കഴിയാൻ മോഷണം, യുവാവ് പിടിയിൽ Read More »

ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി; കർണ്ണാടക സ്വദേശി കസ്റ്റഡിയിൽ, ദേശീയപാതകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം

തൃശൂർ: കർണ്ണാടക കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി.ബംഗ്ളൂരു സ്വദേശി ഉദയശങ്കർ കസ്റ്റഡിയിൽ. ബംഗ്ളൂരുവിൽ നിന്നു കൊച്ചിയിലേയ്ക്കു പോവുകയായിരുന്ന ബസിലെ യാത്രക്കാരൻ ആയിരുന്നു ഇയാൾ. ബസ് തൃശൂർ, മുടിക്കോട് എത്തിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്‌. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. കർണ്ണാടകയിലെ സ്ഥലം വിറ്റു കിട്ടിയ പണമാണെന്നും കൊച്ചിയിൽ സ്ഥലം വാങ്ങിക്കുന്നതിന് അഡ്വാൻസ് നൽകാനായി കൊണ്ടു പോവുകയാണെന്നുമാണ് ഉദയശങ്കർ

ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി; കർണ്ണാടക സ്വദേശി കസ്റ്റഡിയിൽ, ദേശീയപാതകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം Read More »

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിജീവിതയ്ക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.നേരത്തെ പരാതിക്കാരിയുടെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. പ്രായ പൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും Read More »

Scroll to Top