Latest News

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ പ്രചാരണം കൊഴുക്കുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ ഒരു […]

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും Read More »

ഓൺലൈൻ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ

ബെംഗളൂരു: ഓൺലൈൻ ഗെയിമിന് അടിമയായ മെഡിക്കൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കർണാടക കലബുറഗി സ്വദേശിയായ അനീഷ്‌കർ ചൗഹാൻ(21) ആണ് മരിച്ചത്. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിലുള്ള നിരാശയിലാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പലരിൽ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് അനീഷ് ഓൺലൈൻ ഗെയിം കളിച്ചിരുന്നത്. ഈ തുക തിരികെ കൊടുക്കാൻ കഴിയാത്തതിലുള്ള മനോവിഷമമാകാം വിദ്യാർത്ഥിയെ ജീവനൊടുക്കാൻ

ഓൺലൈൻ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ Read More »

സ്വർണവില വീണ്ടും മുന്നോട്ട് കുതിക്കുന്നു; അന്ന് വാങ്ങിയവരാണ് ശരിക്കും ഭാഗ്യവാന്മാർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ്. 2025 അവസാനം ഒരു ലക്ഷത്തിലെത്തിയ സ്വർണവില പിന്നെയും കൂടുന്ന കാഴ്‌ചയാണ് നാം കണ്ടത്. അതിനിടയിൽ നടന്ന ഇറാൻ-ഇസ്രയേൽ യുദ്ധവും വിപണിയെ വലിയ രീതിയിൽ സ്വാധീനിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ കുതിച്ചുയർന്ന സ്വർണവില പിന്നീട് പതിയെ പതിയെ കുറഞ്ഞു. രണ്ട് ദിവസം മുൻപാണ് വ്യാപാരികളെയും ആഭരണപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയത്. പിന്നീട് പലതവണയായി കൂടിയും കുറഞ്ഞും സ്വർണവില അങ്ങനെ നിൽക്കുകയാണ്. ഇറാൻ ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടുതന്നെയാണ്

സ്വർണവില വീണ്ടും മുന്നോട്ട് കുതിക്കുന്നു; അന്ന് വാങ്ങിയവരാണ് ശരിക്കും ഭാഗ്യവാന്മാർ Read More »

5 പ്രധാന പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് റെയിൽവേ മന്ത്രി; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് പുതിയ നിബന്ധനകൾ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ അഞ്ച് പ്രധാന പരിഷ്‌ക്കരണങ്ങൾ മന്ത്രി അശ്വിനി വൈഷ്‌ണവ് ഏർപ്പെടുത്തി. റെയിൽവേയുടെ പ്രവർത്തനക്ഷമതയും ടിക്കറ്റ് ബുക്കിംഗിലെ സുതാര്യതയും വർധിപ്പിക്കുന്നതിനാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഇവ ഉടൻ നിലവിൽ വരും – അദ്ദേഹം പറഞ്ഞു. പുതിയ നിർദ്ദേശം അനുസരിച്ച് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട് നൽകും. 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് 25% ചാർജ് ഈടാക്കും. എട്ടു മണിക്കൂർ മുൻപ് വരെ 50% ചാർജ് ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന്

5 പ്രധാന പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് റെയിൽവേ മന്ത്രി; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിന് പുതിയ നിബന്ധനകൾ Read More »

കണ്ണൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്‌ടിച്ചു

കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം മോഷ്ടിച്ചു. കുറ്റൂരിലെ നഫീസ മൻസിലിൽ പരേതനായ അബ്ദു‌ൽ റഹ്‌മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്. നഫീസ പെരുന്നാളിനു വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു.ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽ പെട്ടത്. വീടിന്റെ അടുക്കളഭാഗത്തെ വാതിൽ തകർത്താണ് മോഷ്‌ടാവ്‌ അകത്ത് കടന്നത്. പെരിങ്ങോം പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

കണ്ണൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ മോഷ്‌ടിച്ചു Read More »

കുട്ടികളെത്തി, ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ…

പരീക്ഷയ്ക്ക് കുട്ടികളെത്തി പക്ഷേ ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് വർഷാവസാന പരീക്ഷയുടെ ചോദ്യപേപ്പർ സ്കൂളുകളിലെത്തിയില്ല, ഒടുവിൽ മെയിൽ ചെയ്‌തു നൽകിയ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചു കുട്ടികളോട് ഉത്തരം എഴുതാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്

കുട്ടികളെത്തി, ചോദ്യപേപ്പർ ഇല്ല! ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ… Read More »

കണ്ണൂരിൽ സ്വകാര്യ റസിഡൻസിയിൽ വൻ എം ഡി എം എ വേട്ട ; 6 പേർ അറസ്റ്റിൽ

കണ്ണൂർ : വൻ മയക്കുമരുന്നു ശേഖരവുമായി ആറംഗ സംഘം പിടിയിൽ. ദേശീയ പാതയിൽ വളപട്ടണത്തിനടുത്ത സ്വകാര്യ റസിഡൻസിയിൽ വച്ചാണ് 29.66 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ(20), കെ എം ഷനാദ്(19), കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്(40), ചേലേരി സ്വദേശി സി പി മുഹമ്മദ്(45), കാസർഗോഡ് സ്വദേശികളായ ബേക്കൽ ഫോർട്ടിലെ കെ അബ്ദുൾ നാസർ(33), മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ(28)

കണ്ണൂരിൽ സ്വകാര്യ റസിഡൻസിയിൽ വൻ എം ഡി എം എ വേട്ട ; 6 പേർ അറസ്റ്റിൽ Read More »

നിയമസഭാ തിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 9ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസമായ മേയ് 4നും ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇതു പ്രകാരം ഏപ്രിൽ 7ന് വൈകിട്ട് 7 മുതൽ ഏപ്രിൽ 9ന് വൈകിട്ട് പോളിങ് അവസാനിക്കുന്നതു വരെ സംസ്‌ഥാനത്തു മദ്യവിൽപന നിരോധിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി Read More »

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിൽ പോലീസുകാരൻ്റെ വീടിന് നേരെ ബോംബ് എറിഞ്ഞ കേസിൽ രണ്ട് രണ്ട് പേർ അറസ്റ്റിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബേറിഞ്ഞ കേസിൽ അന്വേഷണം നടന്നുവരുകയായിരുന്നു. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായിരുന്നു. സംഭത്തിന് പിന്നിൽ ബൈക്കിലെത്തില രണ്ടംഗ സംഘമാണെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. മുഖംമൂടി ധരിച്ച് നമ്പർ

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെയുള്ള ബോംബേറ്; രണ്ട് പേർ അറസ്റ്റിൽ Read More »

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കൈകളിലെടുക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വ്യക്തമായ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. തെരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയ പാർട്ടിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികളെ കൈകളിലെടുക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ Read More »

Scroll to Top