തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 9ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിവസമായ മേയ് 4നും ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇതു പ്രകാരം ഏപ്രിൽ 7ന് വൈകിട്ട് 7 മുതൽ ഏപ്രിൽ 9ന് വൈകിട്ട് പോളിങ് അവസാനിക്കുന്നതു വരെ സംസ്‌ഥാനത്തു മദ്യവിൽപന നിരോധിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി


